കൊച്ചി: അയ്യപ്പജ്യോതിയില്‍ പങ്കെടുത്ത ബിജെപി സംസ്ഥാന നേതാക്കളുൾപ്പെടെ 1400 പേർക്കെതിരെ കേസ്. അയ്യപ്പ ജ്യോതിയുമായി ബന്ധപ്പെട്ട് ഗതാഗതം തടസപ്പെടുന്ന വിധത്തില്‍ പാതയോരത്ത് അണിനിരന്നതിനാണ് കേസെടുത്തത്. ഹൈക്കോടതി ഉത്തരവ് പ്രകാരം പൊതു ഇടങ്ങളില്‍ റാലി നടത്തുന്നവര്‍ക്കെതിരെ പൊലീസ് നടപടി സ്വീകരിക്കണം. ഇത് പ്രകാരമുള്ള സ്വാഭാവിക നടപടിയാണ് പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്നാണ് വിശദീകരണം.
അയ്യപ്പജ്യോതി തെളിക്കല്‍ പരിപാടിക്കെതിരെ പയ്യന്നൂര്‍ മേഖലയിലുണ്ടായ ആക്രമണത്തില്‍ നാല്പതോളം സിപിഎം, ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.കരിവെള്ളൂര്‍, ആണൂര്‍, കോത്തായിമുക്ക്, കണ്ടോത്ത്, പെരുമ്ബ എന്നിവിടങ്ങളിലാണ് ഒരുസംഘമാളുകള്‍ അയ്യപ്പജ്യോതിക്കെതിരെ ആക്രമണം അഴിച്ചുവിട്ടത്.
അതിനിടെ വനിതാമതിലിൽ പങ്കെടുക്കാൻ ടെക്കികൾ ഉൾപ്പെടെ നിരവധി പേരെയാണ് സർക്കാർ ക്ഷണിക്കുന്നത്. ഇതിനായി പരീക്ഷകൾ വരെ മാറ്റിവെച്ചു. എസ് പി മുതൽ കളക്ടർ മന്ത്രിമാർ തുടങ്ങിയവരും സമൂഹത്തിലെ അറിയപ്പെടുന്നവരും വനിതാമതിലിൽ പങ്കെടുക്കുന്നുണ്ട്.
Post Your Comments