തിരുവനന്തപുരം : മകരസംക്രാന്തിയില്‍ ശബരിമലയില്‍ മാത്രമല്ല സംസ്ഥാനത്തെ എല്ലാ ഹൈന്ദവ ഭവനങ്ങളിലും ക്ഷേത്രങ്ങളിലും ഒരേസമയം അയ്യപ്പജ്യോതി തെളിഞ്ഞു . സംസ്ഥാനത്ത് ആദ്യമായാണ് ശബരിമലയിലെ ആചാരങ്ങളും,വിശ്വാസങ്ങളും സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ഭക്തര്‍ സ്വന്തം ഭവനങ്ങളില്‍ അയ്യപ്പജ്യോതി തെളിയിച്ചത്. ശബരിമല കര്‍മ്മ സമിതിയുടെ നേതൃത്വത്തിലാണ് കേരളത്തിലെ എല്ലാ ക്ഷേത്രങ്ങളിലും, ഹിന്ദു വീടുകളിലും അയ്യപ്പ ജ്യോതി തെളിയിച്ചത്.
പൊന്നമ്പലമേട്ടില്‍ മകരജ്യോതി തെളിയുന്ന സമയത്തായിരുന്നു വീടുകളില്‍ അയ്യപ്പജ്യോതി തെളിയിച്ചുള്ള പ്രാര്‍ത്ഥനകള്‍.ക്ഷേത്രങ്ങളില്‍ നിരവധി ഭക്തരാണ് അയ്യപ്പജ്യോതി തെളിയിച്ചത്.
Post Your Comments