CinemaMollywoodEntertainment

നാഗവല്ലിയെ മനോഹരമാക്കിയതിന്‍റെ ക്രെഡിറ്റ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന് നല്‍കുമോ? ശോഭന പറഞ്ഞത്!!

ഫാസിലിന്റെ സംവിധാനത്തില്‍ മലയാളത്തില്‍പുറത്തിറങ്ങിയ എവര്‍ഗ്രീന്‍ചലച്ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. പുതു തലമുറപോലും ചിത്രം കണ്ടു അത്ഭുതപ്പെടുന്ന മണിച്ചിത്രത്താഴ് കാലത്തെയും തോല്‍പ്പിച്ച് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നും ഉദിച്ചു നില്‍ക്കുകയാണ്.
നടി ശോഭനയുടെ അതി ഗംഭീരമായ പ്രകടനം ഇന്നും ചര്‍ച്ച ചെയ്യപ്പെടുമ്പോള്‍ കഥാപാത്രത്തിന് ശബ്ദം നല്‍കിയ ഭാഗ്യലക്ഷ്മിയും മണിച്ചിത്രത്താഴിന്റെ ചരിത്രത്തില്‍ ഇടം നേടിയിരുന്നു.
നാഗവല്ലിയെ മനോഹരമാക്കിയതിന്റെ ക്രെഡിറ്റ് അതിന്റെ ഡബ്ബിംഗ് ആര്‍ട്ടിസ്റ്റിന് നല്‍കുമോ എന്ന ചോദ്യത്തിന് വളരെ കൂള്‍ആയ മറുപടിയാണ്‌ഒരിക്കല്‍ ശോഭന നല്‍കിയത്, ‘ക്രെഡിറ്റ് കൊടുക്കാലോ പക്ഷെ അവാര്‍ഡ്‌ എന്റെ കൈയ്യിലാണ്’ എന്നായിരുന്നു ശോഭനയുടെ ചിരിയോടെയുള്ള മറുപടി.

നാഗവല്ലി എന്ന കഥാപാത്രത്തിന്റെ ഡബ്ബിംഗുമായും ബന്ധപ്പെട്ടു മുന്‍പും ചില വിവാദങ്ങള്‍ ഉണ്ടായിരുന്നു. നാഗവല്ലിയുടെ ചില സീനുകളില്‍ ശബ്ദം നല്‍കിയത് ഭാഗ്യലക്ഷ്മിയല്ലെന്നും മറ്റൊരു തമിഴ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റ് ആണെന്നും വാര്‍ത്തകള്‍ ഉണ്ടായിരുന്നു, സംവിധായകന്‍ ഫാസില്‍ഉള്‍പ്പടെയുള്ളവര്‍ അത് ശരിവച്ചിരുന്നു, എന്നാല്‍ ഭാഗ്യലക്ഷ്മിക്ക് ഈ കാര്യത്തെക്കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല. മധു മുട്ടത്തിന്റെ ആഴമേറിയ രചനയും ഫാസിലിന്റെ മികച്ച അവതരണ രീതിയും കൊണ്ട് ഇന്നും എന്നും പ്രേക്ഷകരുടെ മനം കീഴടക്കുന്ന മണിച്ചിത്രത്താഴ് മോഹന്‍ലാലിന്റെയും ശോഭനയുടെയുമൊക്കെ മികച്ച അഭിനയ നിമിഷങ്ങള്‍കൊണ്ടും സമ്പന്നമാണ്.

shortlink

Related Articles

Post Your Comments


Back to top button