Latest NewsSports

ചേട്ടന്‍മാരെയും ചേച്ചിമാരെയും പിന്നിലാക്കി ഈ പത്തുവയസ്സുകാരന്‍ വെടിവെച്ചിട്ടത് സ്വര്‍ണ്ണ മെഡല്‍

പൂനെ : തന്നേക്കാള്‍ വലിയ പ്രായവ്യത്യാസമുള്ള ചേട്ടന്‍മാരോടും ചേച്ചിമാരോടും ഒപ്പം മത്സരിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരിക്കുകയാണ് അഭിനവ് ഷായെന്ന കൊച്ചു മിടുക്കന്‍. ആറാം ക്ലാസില്‍ പഠിക്കുന്ന പത്തു വയസ്സുകാരനായ ഈ ബംഗാളി പയ്യന്‍ രണ്ടാമത് ഖേലോ ഇന്ത്യ കായികമേളയില്‍ തന്റെ മിന്നും പ്രകടനത്താല്‍ താരമായി.

ബംഗാളില്‍ നിന്നുള്ള 16 പേരടങ്ങുന്ന ഷൂട്ടിംഗ് ടീമിലെ അംഗമാണ് അഭിനവ്. മറ്റൊരു ടീമംഗമായ മെഹുലി ഘോഷുമായി ചേര്‍ന്ന് 10 മീറ്റര്‍ എയര്‍ റൈഫിള്‍ മിക്‌സഡ് ഇനത്തിലായിരുന്നു അഭിനവ് വമ്പന്‍മാരെ പിന്നിലാക്കി ഒന്നാം സ്ഥാനം നേടിയത്. ഇതോടെ മേളയില്‍ സ്വര്‍ണ്ണം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയിരിക്കുകയാണ്  അഭിനവ്.

മെഹുലി അല്‍പം സമ്മര്‍ദ്ദത്തിലായിരുന്നതിനാല്‍ മത്സരത്തിലെ ആദ്യം ഊഴം എപ്പോഴും അഭിനവിനായിരുന്നു. ഒരു മിനിറ്റ് സമയമുണ്ടെങ്കിലും അഭിനവിന് വെടിയുതിര്‍ക്കാന്‍ അരമിനുട്ട് ധാരാളം. ഷൂട്ടിങില്‍ ഇന്ത്യക്കായി സ്വര്‍ണ്ണ മെഡല്‍ നേടിയ അഭിനവ് ബിന്ദ്രയുടെ ബഹുമാനാര്‍ത്ഥമാണ് അച്ഛന്‍ രൂപേഷ് മകന് അതേ പേര് തന്നെ നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button