ഇടുക്കി : എറണാകുളം മഹാരാജാസ് കോളജില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയ എസ്എഫ്ഐ നേതാവ് അഭിമന്യുവിന്റെ കുടുംബത്തിന് സിപിഎം വച്ചു നല്കിയ വീടിന്റെ താക്കോല്‍ മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
‘ആരുപറഞ്ഞു മരിച്ചെന്ന് ധീര സഖാവ് മരിച്ചെന്ന് ഞങ്ങടെ നെഞ്ചിലിരിപ്പില്ലെ…’എന്ന മുദ്രവാക്യം അലയുയര്‍ന്ന വേദിയില്‍ അഭിമന്യുവിന്റെ അച്ഛനും അമ്മയും വീടിന്റെ താക്കോല്‍ ഏറ്റുവാങ്ങി. ദു:ഖം താങ്ങാനാകാതെ വേദിയില്‍ പൊട്ടിക്കരഞ്ഞ അഭിമന്യുവിന്റെ അമ്മയെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു.
കൊട്ടക്കാമ്പൂരില്‍ ചേര്‍ന്ന പൊതുസമ്മേളനത്തിലാണ് താക്കോല്‍ കൈമറിയത്. ആയിരങ്ങളാണ് ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നത്.
2018 ജൂലൈ രണ്ടിന് പുലര്‍ച്ചെയാണ് മഹാരാജാസ് കോളജ് രണ്ടാംവര്‍ഷ രസതന്ത്ര ബിരുദ വിദ്യാര്‍ഥിയായിരുന്ന അഭിമന്യുവിനെ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കുത്തിക്കൊലപ്പെടുത്തിയത്. അഭിമന്യുവിന്റെ സ്വപനമായിരുന്ന വീടും സഹോദരിയുടെ കല്യാണവും സിപിഎം പ്രവര്‍ത്തകര്‍ ഏറ്റെടുത്തു. സംസ്ഥാനംൊട്ടാകെ നടന്ന പിരിവില്‍ ആകെ 72,12,548 രൂപയാണ് സമാഹരിച്ചത്. ബാങ്ക് പലിശയിനത്തില്‍ 53,609 രൂപയും ലഭിച്ചു. വീടിനും സ്ഥലത്തിനുമായി 38,90,750 രൂപ ചെലവായി. സഹോദരിയുടെ വിവാഹത്തിന് 10,00,100 രൂപയും മാതാപിതാക്കളുടെ ജീവിതത്തിനായി സ്ഥിര നിക്ഷേപമായി 23,75,307 രൂപയും ബാങ്കില്‍ നിക്ഷേപിച്ചു.
Post Your Comments