തിരുവനന്തപുരം : ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വദേശി ദര്‍ശന്‍ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്നത് 78 കോടി രൂപയുടെ നവീകരണങ്ങള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 15ന് ഉദ്ഘാടനം ചെയ്യുന്ന പദ്ധതി ദ്രുതഗതിയിലാണ് മുന്നോട്ട് പോകുന്നത്.
നിര്‍മ്മാണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഒരു ലക്ഷം തുളസിച്ചെടികളുള്ള തുളസീവനം ക്ഷേത്രത്തിന്റെ സമീപം ഒരുങ്ങുന്നുണ്ട്. പത്മതീര്‍ത്ഥക്കുളത്തിലെ ചെളി മുഴുവന്‍ മാറ്റി. തൂണുകള്‍ സ്ഥാപിച്ച് മണ്ഡപങ്ങള്‍ നവീകരിച്ചു. എല്ലാ ഭാഗങ്ങളിലും നീരീക്ഷണ ക്യാമറകള്‍ സ്ഥാപിച്ചതിനു പിന്നാലെ ക്ഷേത്രത്തിനു ചുറ്റുമുള്ള നടപ്പാതകള്‍ ഗ്രാനൈറ്റ് പാകുകയും ചെയ്തു. വിശ്രമകേന്ദ്രം, ശുചിമുറി, ഇന്‍ഫര്‍മേഷന്‍ സെന്റര്‍ എന്നിവയെല്ലാം നവീകരിച്ചു. ക്ഷേത്രത്തിന് ഒന്നര മീറ്റര്‍ ചുറ്റളവിലുള്ള വൈദ്യുതി, ടെലിഫോണ്‍, കുടിവെള്ള കേബിളുകളെല്ലാം ഭൂമിക്കടിയിലാക്കി സുരക്ഷ വര്‍ദ്ധിപ്പിച്ചു. ക്ഷേത്രത്തിന് സമീപത്തെ റോഡുകളെല്ലാം നവീകരിച്ച് ക്ഷേത്ര ഭിത്തികളുടെ ഉയരം കൂട്ടുന്നതുള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങളും നടന്നു വരുന്നു.
Post Your Comments