Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
KeralaLatest News

പ്രളയ ദുരിതാശ്വസത്തിനു പണമില്ല: പഞ്ചായത്ത് ദിനാഘോഷത്തിനായി ചെലവഴിക്കുന്നത് നാലുകോടി

4000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇവര്‍ക്കായി ഭക്ഷണവും ഏര്‍പ്പാടു ചെയ്തിട്ടുണ്ട്

തൃശ്ശൂര്‍: നാലുകോടിയോളം രൂപ ചെലവാക്കി സര്‍ക്കാര്‍ പഞ്ചായത്ത് ദിനം ആഘോഷിക്കുന്നു. അതേസമയം രായ്ക്കരാമാനം പ്രളയ ദുരിതാശ്വാസത്തിനായി പണമില്ലെന്ന് പറയുന്ന സര്‍ക്കാരാണ് പഞ്ചായത്ത് ദിനത്തിനായി ഇത്രയും വലിയ തുക ചെലവഴിക്കുന്നത്. കൂടാതെ ഇപ്പോഴും ആള്‍ക്കാര്‍ ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന തൃശ്ശൂര്‍ ജില്ലയില്‍, വന്‍കിട കണ്‍വെന്‍ഷന്‍ സെന്ററിലാണ് രണ്ടുദിവസത്തെ പരിപാടി. ഫെബ്രുവരി 18, 19 തീയതികളില്‍ തൃശ്ശൂര്‍ പുഴയ്ക്കല്‍ ലുലു കണ്‍വെന്‍ഷന്‍ സെന്ററിലാണ് ആഘോഷം.

പരിപാടിക്കായി 15 കമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ട്.  4000 പ്രതിനിധികള്‍ പങ്കെടുക്കുന്ന പരിപാടിയില്‍ ഇവര്‍ക്കായി ഭക്ഷണവും ഏര്‍പ്പാടു ചെയ്തിട്ടുണ്ട്. അതേസമയം വരുന്നവര്‍ സംതൃപ്തിയോടെ മടങ്ങണമെന്നാണ് കമ്മിറ്റികള്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. പഞ്ചായത്തീരാജിന്റെ പിതാവ് എന്നറിയപ്പെടുന്ന മുന്‍ ഗുജറാത്ത് മുഖ്യമന്ത്രി ബല്‍വന്ത് റായ് മേത്തയുടെ ജന്‍മദിനമായ ഫെബ്രുവരി 19 ആണ് പഞ്ചായത്ത് ദിനാഘോഷമായി നടത്തുന്നത്.

കഴിഞ്ഞ വര്‍ഷം പരിപാടി നടന്നത് മലപ്പുറത്തായിരുന്നു. ഇത്തവണ തദ്ദേശമന്ത്രിയായ എ.സി. മൊയ്തീന്റെ ജില്ലയിലാണ് നടക്കുന്നത്. ജനപ്രതിനിധികളും ഉദ്യോഗസ്ഥരുംമാത്രമാണ് പരിപാടിയില്‍ പങ്കെടുക്കുന്നത്. അതേസമയം മൂന്നു നേരമായി രണ്ട് ദിവസം വിളമ്പുന്ന ഭക്ഷണത്തിനു തന്നെ 30 ലക്ഷം രൂപയാണ് ചെലവഴിക്കുന്നത്. കൂടാതെ 2000 രൂപയുടെ ഉപഹാരം,  ഹാളിന്റെ വാടക,  10 ലക്ഷം കൂടാതെ താമസസ സൗകര്യത്തിനായി 20 ലക്ഷം രൂപ അഡ്വാന്‍സ് നല്‍കിയിട്ടുണ്ട്.

941 ഗ്രാമപ്പഞ്ചായത്തുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകള്‍, 87 മുനിസിപ്പാലിറ്റികള്‍, ആറുകോര്‍പ്പറേഷനുകള്‍, ഒരു ടൗണ്‍ഷിപ്പ്, 14 ജില്ലാപഞ്ചായത്തുകള്‍, 14 ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസുകള്‍, ഡയറക്ടര്‍ ഓഫീസ്, മന്ത്രിയുടെ ഓഫീസ് എന്നിവടങ്ങളില്‍നിന്നാണ് പ്രധാനമായും ഉദ്യോഗസ്ഥര്‍ എത്തുക. കുറഞ്ഞത് രണ്ട് പേരെങ്കിലും ഓരോ ഇടങ്ങളില്‍ നിന്നും എത്തിയാല്‍ തന്നെ 2432 പേര്‍ പരിപാടിയില്‍ എത്തും. എന്നാല്‍ ഉദ്യോഗസ്ഥകരുടെ ഡ്രൈവര്‍മാര്‍ കൂടി ചേരുമ്പോള്‍ നാലായിരം പേരെങ്കിലും എത്തും എന്ന കണക്കിലാണ് സ്വാഗതസംഘത്തിന്റെ പ്രവര്‍ത്തനം. കഴിഞ്ഞ വര്‍ഷം 20,000 രൂപ തനത് ഫണ്ടില്‍ നിന്നെടുത്താണ് പരിപാടി നടത്തിയത്. മറ്റു ജില്ലകള്‍ക്ക് 15,000 രൂപ വീതവുമായിരുന്നു കണക്ക്.

വാഹനങ്ങളുടെ ഇന്ധനച്ചെലവ് സ്ഥാപനങ്ങളുടെ ഫണ്ടില്‍നിന്നാണ് എടുക്കുന്നത്. അതേസമയം പങ്കെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്ക് ടി.എ., ഡി.എ. എന്നിവ സര്‍ക്കാര്‍ വകയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button