അബുദാബി: കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജിഎസ്ടിയുടെ ഘടനമാറ്റുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ജിഎസ്ടിയുടെ ഘടന പൊളിച്ചെഴുതണമെന്നും ഒറ്റ നികുതിയെന്നു പറഞ്ഞിട്ട് 5 തരം നികുതികളാണ് അതില്‍ ഇപ്പോള്‍ ഉള്ളതെന്നും രാഹുല്‍ ആരോപിച്ചു. അബുദാബിയില്‍ ഇന്ത്യന്‍ ബിസിനസ് ആന്‍ഡ് പ്രഫഷനല്‍ ഗ്രൂപ്പ് സംഘടിപ്പിച്ച വ്യവസായികളുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുല്‍. പതിനഞ്ച് വര്‍ഷമായി രാഷ്ട്രീയത്തിലുള്ള തന്നെ എതിരാളികള്‍ വിചാരിച്ചാല്‍ എഴുതിത്തള്ളാനാകില്ലെന്നു രാഹുല്‍ പറഞ്ഞു. അതേസമയം ഒറ്റ സാമ്പത്തിക വിദ്ഗധന്‍ പോലും നോട്ട് നിരോധനം നേട്ടമാണെന്നു പറഞ്ഞിട്ടില്ല. സമ്പദ്വ്യവസ്ഥയുടെ കുത്തകവല്‍ക്കരണമാണിപ്പോള്‍ ഇന്ത്യയില്‍. ഇരുപതോളം വമ്പന്മാരുടെ കയ്യിലാണു ബാങ്കിങ്. റഫാല്‍ തന്നെ ഏറ്റവും വലിയ ഉദാഹരണം. വിമാനം നിര്‍മിച്ച് ഒരു പരിചയവുമില്ലാത്ത അനില്‍ അംബാനിക്ക് 30,000 കോടിയുടെ നേട്ടമാണ് ഉണ്ടാക്കികൊടുത്തതെന്നും രാഹുല്‍ ആരോപിച്ചു.
Post Your Comments