പത്തനംതിട്ട : മുന്നാക്ക സംവരണം പാസാക്കിയതിന് പ്രധാനമന്ത്രിക്ക് നന്ദിയറിച്ച് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍ കത്തയച്ചു. സമുദായത്തിന്റെ വളരെനാളായിട്ടുള്ള ആവശ്യം അംഗീകരിച്ചതിന് കേന്ദ്രസര്‍ക്കാരിന് നന്ദി അറിയിക്കുന്നതായി കത്തില്‍ പറയുന്നു . കേന്ദ്ര സര്‍ക്കാരിന്റെ നീതി ബോധമാണ് ഇത്തരത്തിലൊരു തീരുമാനം നടപ്പിലാകാന്‍ കാരണമായതെന്നും മോദി സര്‍ക്കാരിനായി എന്‍.എസ്.എസിന്റെ പ്രാര്‍ത്ഥന എന്നുമുണ്ടാകുമെന്നും അദ്ദേഹം കത്തില്‍ കുറിച്ചു.
രാജ്യ സഭയില്‍ ബില്‍ പാസായതിന് തൊട്ട് പിറകെയാണ് മോദിക്ക് നന്ദി രേഖപ്പെടുത്തിയുളള കത്ത് അയക്കുന്നത്.
മുന്നോക്കക്കാരിലെ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് വിദ്യാഭ്യാസത്തിലും ജോലിതലത്തിലും 10 ശതമാനം സംവരണമാണ് ഇരുസഭയിലും ബില്‍ പാസായതിലൂടെ ലഭിക്കുക.
യു.പി.എ കാലത്ത് സാമ്പത്തിക സംവരത്തെക്കുറിച്ച് പഠിക്കുന്നതിനായി സമിതി രൂപീകരിച്ചുവെങ്കിലും റിപ്പോര്‍ട്ട് ലഭിച്ച ശേഷം യാതൊരുവിധ തുടര്‍ നടപടിയും സ്വീകരിച്ചില്ലെന്ന് കത്തില്‍ കോണ്‍ഗ്രസിനെ കുത്തി പറയുന്നുണ്ട് .
Post Your Comments