കാഞ്ഞങ്ങാട്: പുതുവത്സര സമ്മാനമായി എല്‍ഡിഎഫ് സര്‍ക്കാരിന്റെ മദര്‍ ആന്‍ഡ് ചൈല്‍ഡ് ഹോസ്പിറ്റല്‍. പുതിയകോട്ടയിലെ പഴയ ജില്ലാ ആശുപത്രി വളപ്പിലാണ് അമ്മയും കുഞ്ഞും ആശുപത്രി നിര്‍മിക്കുക. മൂന്ന് നിലകളിലായി നിര്‍മിക്കുന്ന ആശുപത്രി കെട്ടിടത്തിനുള്ള ഭൂമി ആരോഗ്യവകുപ്പ് പൊതുമരാമത്ത് വകുപ്പിന് കൈമാറി.
10 കോടി രൂപ ചെലവിട്ട് നിര്‍മിക്കുന്ന കെട്ടിടത്തിന്റെ പ്രവൃത്തി വേഗത്തില്‍ ആരംഭിക്കാനുള്ള നടപടിക്രമങ്ങള്‍ നടക്കുന്നു. പഴയ ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രീയവിദ്യാലയം ഗുരുവനത്ത് നിര്‍മാണം പൂര്‍ത്തിയായ കെട്ടിടത്തിലേക്ക് മാറുന്നതോടെ ആരോഗ്യവകുപ്പിന്റെ അധീനതയിലുള്ള സ്ഥലം വിട്ടുനല്‍കാനാണ് ധാരണ. ജില്ലാ ആശുപത്രിവളപ്പില്‍ പ്രവര്‍ത്തിക്കുന്ന ഡിഎംഒ ഓഫീസും ഇവിടേക്ക് മാറ്റിയാല്‍ രണ്ട് നിലകളിലായി പ്രവര്‍ത്തിക്കുന്ന ഡിഎംഒ ഓഫീസ് പുര്‍ണമായും ജില്ലാ ആശുപത്രിയുടെ വികസനത്തിനും ഉപയോഗിക്കാനാവുമെന്നാണ് ആരോഗ്യ വകുപ്പിന്റെ നിലപാട്.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ആരോഗ്യവകുപ്പ് മന്ത്രിയായിരുന്ന പി കെ ശ്രീമതി പ്രത്യേക താല്പര്യമെടുത്താണ് കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രി അനുവദിച്ചത്. പിന്നീട് അധികാരത്തിലെത്തിയ യുഡിഎഫ് സര്‍ക്കാര്‍ തുടര്‍ പ്രവര്‍ത്തനങ്ങളില്‍ താല്പര്യമെടുത്തില്ല. പിണറായി സര്‍ക്കാര്‍ അധികാരത്തിലേറിയതോടെയാണ് ജില്ലയുടെ ആരോഗ്യപരിപാലന രംഗത്ത് മുന്നേറ്റമുണ്ടാക്കുന്ന വിധത്തില്‍ അമ്മയും കുഞ്ഞും ആശുപത്രിക്ക് പ്രത്യേക പരിഗണന നല്‍കിയതോടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് വേഗതയേറി.
Post Your Comments