ലക്നൗ: ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുപിയിലെ മുഴുവന്‍ സീറ്റുകളിലും ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് പ്രഖ്യാപിച്ചു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും യുപിസിസി അധ്യക്ഷന്‍ രാജ് ബബ്ബറും മറ്റു മുതിര്‍ന്ന നേതാക്കളും ചേര്‍ന്ന് ലക്നൗവില്‍ നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് മുഴുവന്‍ സീറ്റിലും ഒറ്റയ്ക്ക് മത്സരിക്കുമെന്നുളള പ്രഖ്യാപനം.
മറ്റ് കക്ഷികളുമായി സഖ്യം ചേരാനുള്ള സാധ്യതകള്‍ തള്ളിക്കളയുന്നില്ല, മതേതരകക്ഷിയുമായും ഒന്നിച്ചു നില്ക്കാന് കോണ്‍ഗ്രസ് തയ്യാറാണെന്നും ഗുലാം നബി ആസാദ് അറിയിച്ചു .
ബിജെപി ഭരണത്തിന് തടയിടാന്‍ യുപിയില്‍ ഒന്നിച്ചു മത്സരിക്കുമെന്ന് എസ്.പിയും ബിഎസ്പിയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
Post Your Comments