Latest NewsNattuvartha

കടന്നല്‍,തേനീച്ച ആക്രമണത്തില്‍ അഞ്ചു പേര്‍ക്ക് പരിക്ക്

കണ്ണൂര്‍ : കടന്നലിന്റെയും തേനീച്ചകളുടെയും കുത്തേറ്റ് അഞ്ച് പേര്‍ക്ക് പരിക്കേറ്റു. മാലൂര്‍ പഞ്ചായത്തിലെ മള്ളന്നൂര്‍ കൈതോട്ടയിലാണ് കൂടിളകിയ കടന്നലുകളും തേനീച്ചകളും അഞ്ചു പേരെ കുത്തിപരിക്കേല്‍പ്പിച്ചത്.

ഇന്നലെ രാവിലെ റബര്‍ത്തോട്ടത്തില്‍ വെച്ച് ജോലിയില്‍ ഏര്‍പ്പെടുന്നതിനിടെയാണ് ചെറുവള്ളത്ത് ഭാസ്‌കരന് കുത്തേറ്റത്. ഇദ്ദേഹത്തെ കൂത്തിപറമ്പ് ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വൈകീട്ട് ചെറുവള്ളത്ത് സദാനന്ദന്‍, മാട്ടാങ്കോട്ട് കുമാരന്‍, പീറ്റക്കണ്ടി ബാലകൃഷണന്‍, ഇദ്ദേഹത്തിന്റെ ഭാര്യ സൗമിനി എന്നിവരും ആക്രമണത്തിന് ഇരയായത്.

വിവരമറിഞ്ഞെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കാടുകളിലും പറമ്പുകളിലും വ്യാപകമായി തേനീച്ചകളും കടന്നലുകളും കൂട് കൂട്ടിയത് മൂലം ദുരിതത്തിലാണ് നാട്ടുകാര്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button