Latest NewsIndiaNews

സ്ത്രീധനമായി ബൈക്ക് ആവശ്യപ്പെട്ടു, ഒടുവില്‍ വരന് തലമൊട്ടയടിക്കേണ്ടി വന്നു; കഥയിങ്ങനെ

വിവാഹത്തിന് സ്തീധനമായി ബൈക്ക് ആവശ്യപ്പെടുകയും ബൈക്ക് വാങ്ങിനല്‍കിയപ്പോള്‍ സ്ത്രീധനത്തുക കൂട്ടിച്ചോദിക്കുകയും ചെയ്ത വരനെ വധുവിന്റെ വീട്ടുകാര്‍ പോലീസില്‍ ഏല്‍പ്പിച്ചു. വെറുതെ അങ്ങ് പോലീസില്‍ ഏല്‍പ്പിച്ചതല്ല, അതിന് മുന്‍പ് സ്ത്രീധനത്തുക കൂട്ടിച്ചോദിച്ച് തങ്ങളുടെ മനസമാധാനം കളഞ്ഞ വരന്റെ തല ഭാഗികമായി മൊട്ടയടിക്കാനും അവര്‍ മറന്നില്ല. ലഗ്‌നൗവിലെ ഖുറാംനഗര്‍ ഏരിയയിലാണ് സംഭവം. വിവാഹത്തോടുത്തപ്പോള്‍ വരന്‍ വധുവിന്റെ പിതാവിനോട് സ്ത്രീധനത്തുക കൂട്ടിച്ചോദിച്ചതിനെത്തുടര്‍ന്നാണിത്.

കല്യാണത്തിന് ഒരാഴ്ചമുന്‍പ് വിവാഹസമ്മാനമായി വരന്‍ ബൈക്ക് ആവശ്യപ്പെട്ടു. തുടര്‍ന്ന് വിവാഹത്തിന് മുന്‍പ് വധുവിന്റെ വീട്ടുകാര്‍ ഒരു’പള്‍സര്‍’ ബൈക്ക് സമ്മാനിച്ചെങ്കിലും വരന്‍ തൃപ്തനായില്ല.’അപാചെ’ ബൈക്ക് തന്നെ വേണമെന്നായിരുന്നു വരന്റെ ആവശ്യം. വധുവിന്റെ വീട്ടുകാര്‍ ഇതും സമ്മതിച്ചപ്പോള്‍ വലിയൊരു സ്വര്‍ണ നെക്ലേസുകൂടി നല്‍കണമെന്ന് വരന്‍ ആവശ്യപ്പെട്ടു. ഇത് വധുവിന്റെ വീട്ടുകാര്‍ അംഗീകരിക്കാന്‍ തയ്യാറായില്ല. ഇതോടെ വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി.

വധുവും പിതാവും സഹോദരനും ചേര്‍ന്നാണ് വരന്റെ തല മൊട്ടയടിച്ചതെന്നും അതിന് ശേഷമാണ് പോലീസിന് കൈമാറിയതെന്നും സമീപവാസികള്‍ പറയുന്നു. വരന്റെ ബന്ധുക്കള്‍ മദ്യപിച്ചെത്തി തങ്ങളോട് അപമര്യാദയായി പെരുമാറിയെന്നും വധുവിന്റെ വീട്ടുകാര്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button