പാലക്കാട് : അരക്കിലോ കഞ്ചാവുമായി യുവതി അഗളിയില്‍ പിടിയിലായി. കോട്ടത്തറ വലിയകോളനി ചേരിയില്‍ വീട്ടില്‍ വിജയലക്ഷ്മിയാണ് എക്‌സൈസ് സംഘത്തിന്റെ വലയിലായത്. കോട്ടത്തറ ബസ് സ്റ്റാന്‍ഡിന് സമീപത്ത് നിന്നാണ് പാലക്കാട് സ്‌പെഷ്യല്‍ എക്‌സൈസ് സക്വോഡ് യുവതിയെ പിടികൂടിയത്.
യുവതിയുടെ കയ്യില്‍ നിന്നും നൂറു പൊതുകളിലായി സൂക്ഷിച്ചിരുന്ന അരക്കിലോഗ്രാം കഞ്ചാവ് പിടിച്ചു. വിദ്യാര്‍ത്ഥികളേയും യുവാക്കളേയു്ം ലക്ഷ്യമിട്ടായിരുന്നു യുവതി കഞ്ചാവ് എത്തിച്ചുരുന്നതെന്ന് പൊലീസ് പറഞ്ഞു. യുവതിക്ക് പിന്നിലുള്ളവരെ കുറിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.
Post Your Comments