കരുനാഗപ്പള്ളി: ആലപ്പാട് തീരപ്രദേശത്ത് ഐആര്‍ഇ നടത്തുന്ന കരിമണ്‍ ഖനനം അവസാനിപ്പിക്കണെം എന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ന
ത്തുന്ന ജനകീയ സമരം ഏറ്റെടുക്കാനൊരുങ്ങി കോണ്‍ഗ്രസ്. ഇതിനോടനുബന്ധിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ള നേതാക്കള്‍ ആലപ്പാട്ടെത്തും.
സ്ഥലം എം.പി കൂടിയായ കെ.സി വേണുഗോപാല്‍ ഞായറാഴ്ചയും ചെന്നിത്തല തിങ്കളാഴ്ചയെത്തുമെന്നാണ് സൂചന. നിലവില്‍ സി.ആര്‍ മഹേഷാണ് സത്യാഗ്രഹ പന്തലില്‍ സമരത്തിന് നേതൃത്വം നല്‍കുന്നത്.
70 വര്‍ഷത്തോളമായി പ്രദേശത്ത് തുടരുന്ന ഖനനം മൂലം ആലപ്പാട് ഭൂപ്രദേശം താമസിക്കാതെ ഇല്ലാതാകുമെന്ന് വ്യക്തമാക്കിയാണ് ജനീകയ സമരം. ഇതിനോടകം തന്നെ സേവ് ആലപ്പാട് എന്ന ഹാഷ് ടാഗോടെ സോഷ്യല്‍ മീഡിയയിലും മറ്റും സമരത്തിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. സമരം എഴുപത് ദിവസം പിന്നിട്ടു.
Post Your Comments