ബെയ്ജിംഗ്: ചൈനയില്‍ കല്‍ക്കരി ഖനി ഇടിഞ്ഞ് വീണ് 19 പേര് മരിച്ചു. വടക്കുപടിഞ്ഞാറന്‍ ചൈനയിലാണ് സംഭവം. നിരവധിപേര്‍ക്ക് പരിക്ക്. ഖനിക്കടിയില്‍ രണ്ടു പേര് തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് സംശയിക്കുന്നു. ഷാന്‍സി പ്രവിശ്യയിലെ ലിജിയാഗു ഖനിയില്‍ ശനിയാഴ്ച വൈകുന്നേരമാണ് അപകടം. ഖനിയില്‍ ജോലി നടക്കുന്നതിനിടെ മേല്‍ഭാഗം ഇടിഞ്ഞ് വിഴുകയായിരുന്നു. അപകടസമയം 87 തൊഴിലാളികള്‍ ജോലിയെടുക്കുന്നുണ്ടായിരുന്നു. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. സംഭവത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ അധികൃതര്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments