![പ്രതീകാത്മക ചിത്രം](/wp-content/uploads/2019/01/metro-train.jpg)
ബെംഗുളൂരു: അമ്മ വഴക്കു പറഞ്ഞ മനേവിഷമത്തില്‍ പതിനെട്ടുകാര്‍ മെട്രോ ട്രെയിനിനു മുന്നില്‍ ചാടി ജീവനൊടുക്കാന്‍ ശ്രമിച്ചു. ബെംഗുളൂരുവില്‍ വെള്ളിയാഴ്ചയാണ് അപകടം ഉണ്ടായത്. അതേസമയം ട്രെയിനിനു മുന്നില്‍ ചാടിയ വിദ്യാര്‍ത്ഥി അത്ഭുതകരമായി രക്ഷപ്പെട്ടു. സ്‌കൂളില്‍ നിന്നും വൈകിയെത്തിയതിന് അമ്മ വഴക്കു പറഞ്ഞതിനെ തുടര്‍ന്നാണ് ഇയാള്‍ ആത്മഹത്യക്കു ശ്രമിച്ചത്.
വിദ്യാര്‍ത്ഥി ട്രാക്കിലേക്കു ചാടുന്നതു കണ്ട ഡ്രൈവര്‍ മദിവല്ലപ്പ വണ്ടി സഡന്‍ ബ്രേക്ക് ഇട്ട് നിര്‍ത്തുകയായിരുന്നു. എന്നാല്‍ വലിയ അപകടം ഒഴിവായെങ്കിലും ട്രാക്കിലേയ്ക്ക് വീണ വിദ്യാര്‍ത്ഥിക്ക് പരിക്കേറ്റിട്ടുണ്ട്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയുടെ മാതാപിതാക്കള്‍ ബെംഗുളൂരുവില്‍ തുന്നക്കട നടത്തുകയാണ്. അതേസമയം സംഭവം അറിഞ്ഞ കര്‍ണാടക മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി ആശുപത്രിയിലെത്തി വിദ്യാര്‍ത്ഥിയെ സന്ദര്‍ശിച്ചു.
Post Your Comments