തിരുവനന്തപുരം: കേരള സര്‍ക്കാർ മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട് കേസ് നടത്താനായി ചിലവാക്കിയത് കോടികള്‍. കഴിഞ്ഞ ഒന്‍പത് വര്‍ഷത്തിനിടയില്‍ അഞ്ചരക്കോടിയോളം രൂപയാണ് സര്‍ക്കാരിന് ചിലവായത്. 2009 മുതല്‍ 2018 വരെ ചിലവഴിച്ച തുകയുടെ കണക്കാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
കേരളത്തിന് വേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കുള്ള ഫീസായും, യാത്ര ചിലവിനായും മറ്റും 5,65,45,049 രൂപയാണ് വേണ്ടിവന്നത്. ഇതില്‍ അഭിഭാഷകര്‍ക്കുള്ള ഫീസിനത്തില്‍ മാത്രം കൊടുക്കേണ്ടി വന്നത് 4,31,60753 രൂപയും. സുപ്രീംകോടതി അഭിഭാഷകനായ ഹരീഷ് സാല്‍വേയ്ക്കാണ് ഏറ്റവും കൂടുതല്‍ തുക നല്‍കിയത്. 1,82,71,350 രൂപ ഹരീഷ് സാല്‍വേ വാങ്ങിയപ്പോള്‍, കേസില്‍ ഹാജരായ മറ്റ് എട്ട് അഭിഭാഷകര്‍ക്ക് നല്‍കേണ്ടി വന്നത് രണ്ടേമുക്കാല്‍ ലക്ഷം മുതല്‍ 92 ലക്ഷം രൂപ വരെ. യാത്രാ ചിലവിനും മറ്റ് കേസ് നടത്തിപ്പിനുമായി ചിലവായത് 56,55,057 രൂപയും. അഭിഭാഷകര്‍ക്ക് നല്‍കാന്‍ ഇനി കുടിശികയൊന്നുമില്ല. ഈ ഒന്‍പത് വര്‍ഷത്തിന് ഇടയില്‍ ഉന്നതാധികാര സമിയുടെ സന്ദര്‍ശനങ്ങള്‍ക്ക് സൗകര്യം ഒരുക്കുന്നതിന് 58,34,739 രൂപയും ചിലവായി.
Post Your Comments