KeralaLatest News

കേരളത്തില്‍ നിന്ന് ഹൈദരാബാദിലേക്ക് പ്രത്യേക ട്രെയിനുകള്‍

ചെന്നൈ•യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ദക്ഷിണ റെയില്‍വെ തിരുവനന്തപുരം കൊച്ചുവേളിയില്‍ നിന്നും എറണാകുളം ജംഗ്ഷനില്‍ നിന്നും ഹൈദരാബാദിലേക്ക് പ്രത്യേക ട്രെയിനുകള്‍ ഓടിക്കും.

ഫെബ്രുവരി 4, 18, 25 തീയതികളില്‍ രാവിലെ 7.45 ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന പ്രത്യേക നിരക്ക് പ്രത്യേക ട്രെയിന്‍ (നം. 07116) പിറ്റേന്ന് ഉച്ചകഴിഞ്ഞ് 2 മണിക്ക് ഹൈദരബാദില്‍ എത്തിച്ചേരും.

തിരുവല്ല, കോട്ടയം, എറണാകുളം ടൌണ്‍, തൃശൂര്‍, പാലക്കാട്‌, കോയമ്പത്തൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കട്പടി, തിരുപ്പതി, നെല്ലൂര്‍, ഗുണ്ടൂര്‍, നല്‍ഗോണ്ട, സെക്കന്ദരാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.

ഫെബ്രുവരി 14, 21, 28 തീയതികളില്‍ എറണാകുളം ജംഗ്ഷനില്‍ നിന്നും രാത്രി 9.30 ന് പുറപ്പെടുന്ന പ്രത്യേക ട്രെയിന്‍ (നം. 07118) പിറ്റേന്ന് രാത്രി 10.55 ന് ഹൈദരാബാദിലെത്തും.

ആലുവ, തൃശൂര്‍, ഒറ്റപ്പാലം, പാലക്കാട്‌, കോയമ്പത്തൂര്‍, തിരുപ്പൂര്‍, ഈറോഡ്, സേലം, ജോലാര്‍പേട്ട, കട്പടി, ചിറ്റൂര്‍, തിരുപ്പതി, റെനിഗുണ്ട, ഗുഡൂര്‍, നെല്ലൂര്‍, ഓങ്കോള്‍, തെനാലി, ഗുണ്ടൂര്‍, പിഡുഗുരല്ല, നല്‍കൊണ്ട, സെക്കന്ദരാബാദ്, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സ്റ്റോപ് ഉണ്ടാകും.

ഈ ട്രെയിനുകളിലെക്കുള്ള ടിക്കറ്റ് റിസര്‍വേഷന്‍ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button