തിരുവനന്തപുരം ഫോർട്ട് താലൂക്കാശുപത്രിയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഒരു സെക്യൂരി ജീവനക്കാരനേയും അനസ്‌തേഷ്യ ടെക്‌നീഷ്യനേയും നിയമിക്കുന്നു. പത്താം ക്ലാസ് പാസ്സും നല്ല ശാരീരിക ക്ഷമതയുമുള്ളവർ ഈ മാസം 18 ന് രാവിലെ 11 ന് കൂടിക്കാഴ്ചയ്ക്കായി ബയോഡാറ്റയും അസൽ രേഖകളും സഹിതം ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം. ഈ ഒഴിവിലേക്ക് പുരുഷൻമാർ മാത്രം അപേക്ഷിച്ചാൽ മതി.
അനസ്‌തേഷ്യ ടെക്‌നീഷ്യൻ തസ്തികക്ക് ഡി.എം.ഇ.യുടെ ഡിപ്ലോമ ഇൻ ഓപ്പറേഷൻ തിയേറ്റർ ആന്റ് അനസ്‌തേഷ്യ ടെക്‌നോളജി, ഡി.എം.ഇ. രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റ്, ഒരു വർഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യതകൾ. പ്രായപരിധി 18-35 വയസ്സ്. അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഈ മാസം 19ന് രാവിലെ 11 ന് സൂപ്രണ്ടിന്റെ കാര്യാലയത്തിൽ ഇന്റർവ്യൂവിന് ഹാജരാകണം.
Post Your Comments