ഇന്ധന വില വീണ്ടും ഉയരുന്നു. കഴിഞ്ഞ നാലു ദിവസത്തിനിടെ പെട്രോള്‍ ലിറ്ററിന‌് 78 പൈസയും ഡീസലിന‌് 90 പൈസയും കൂടി. വെള്ളിയാഴ‌്ച അര്‍ധരാത്രി മാത്രം ഡീസലിന‌് 30 പൈസയും പെട്രോളിന‌് 20 പൈസയും വര്‍ധിപ്പിച്ചു. രണ്ടുമാസമായി ഡീസലിന്റെയും പെട്രോളിന്റെയും വില കുറഞ്ഞുവരികയായിരുന്നു. എന്നാല്‍, രണ്ടാഴ‌്ച അന്താരാഷ്ട്ര വിപണയില്‍ ക്രൂഡ‌് ഓയിലി ന്റെ വില കൂടിയതിനെ തുടര്‍ന്നാണ‌് ഇന്ധനവില കൂടിയത‌്.
ഒക്ടോബറില്‍ ക്രൂഡ‌് ബാരലിന‌് 87.99 ഡോളറായിരുന്നത‌് ഡിസംബര്‍ 24ന‌് 50 ഡോളറായി കുറഞ്ഞിരുന്നു. എന്നാല്‍, പിന്നീട‌് വില ഉയരാന്‍ തുടങ്ങി. ബാരലിന‌് 10 ഡോളര്‍കൂടി 61 ല്‍ എത്തുകയുംചെയ‌്തു. ക്രൂഡിന്റെ ഉല്‍പ്പാദനം കുറഞ്ഞതിനാല്‍ മഞ്ഞുകാലം കഴിയുംവരെ വില കൂടാനാണ‌് സാധ്യതയെന്ന‌് റിഫൈനറിവൃത്തങ്ങള്‍ പറഞ്ഞു.
Post Your Comments