KeralaLatest News

വീട്ടില്‍ വളര്‍ത്തുന്ന തേനീച്ചയുടെ കുത്തേറ്റ് 13കാരിക്ക് ദാരുണ മരണം

മൂവാറ്റുപുഴ : വീട്ടില്‍ വളര്‍ത്തുന്ന തേനീച്ച കടിച്ച് 13 വയസുകാരി മരിച്ചു. മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ ബെന്നിയുടെ മകള്‍ അലീന ബെന്നി ആണ് മരിച്ചത്. വീട്ടു മുറ്റത്ത കളിച്ച കൊണ്ടിരിക്കെയാണ് അലീനയെ തേനീച്ച കടിച്ചത്. വ്യാഴാഴ്ചയാണ് സംഭവം .

അലീനയുടെ വീട്ടില്‍ തേനീച്ചകൃഷി നടത്തുന്നുണ്ട്. കളിച്ചു കൊണ്ടിരിക്കെ തേനിച്ച കൂടിനടുത്തെത്തിയ അലീനയെ തേനിച്ച ആക്രമിക്കുകയായിരുന്നു. കഴുത്തിലും ചുണ്ടിലും കുത്തേറ്റ അലീനയുടെ ദേഹത്ത് അല്പ സമയത്തിനുള്ളില്‍ നീര്‍വീക്കമുണ്ടായി. ഇതോടെ കോലഞ്ചേരി മെഡിക്കല്‍ കോളേജില്‍ എത്തിച്ചു. നീര്‍വീക്കത്തെത്തുടര്‍ന്ന് ശക്തമായ ശ്വാസംമുട്ട് കൂടിയായതോടെ അലീനയുടെ ജീവന്‍ അപകടത്തിലാവുകയായിരുന്നു.

മുടവൂര്‍ പ്രസിഡന്‍സി സെന്‍ട്രല്‍ സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിനിയാണ് അലീന. അമ്മ: ഷൈജി. സഹോദരി: അല്‍മിന.

shortlink

Related Articles

Post Your Comments

Related Articles


Back to top button