ആലപ്പുഴ: എഫ്‌സിഐ പഞ്ചാബിൽ നിന്നു ആലപ്പുഴ ഗോഡൗണിലേക്ക് അയച്ച 60 ടൺ ഗോതമ്പ് എത്തിയത് 10 മാസത്തിനു ശേഷം. ഇന്നലെ രാവിലെ വാഗൺ തുറന്നപ്പോൾ ചാക്കുകളിൽ നിറയെ എലിയും പുഴുക്കളും. ഇവ ഗുഡ്സ് ഷെഡ്ഡിൽനിന്ന് എഫ്സിഐ ഗോഡൗണിലേക്കു മാറ്റിയെങ്കിലും ഉള്ളിൽ കയറ്റിയിട്ടില്ല. വരാന്തയിലും മറ്റുമായി അട്ടിയിട്ടിരിക്കുകയാണ്.
എഫ്സിഐ ബുക്ക് ചെയ്ത 12 വാഗണുകളിൽ ഒരെണ്ണം ഉത്തരേന്ത്യയിലെ ഏതോ റെയിൽവേ സ്റ്റേഷനിൽ കുടുങ്ങിക്കിടക്കുകയായിരുന്നു. 6 ലോഡ് ഗോതമ്പാണു വാഗണിലുള്ളത്. നേരത്തേ എത്തിയ വാഗണിലെ അരിയും ഗോതമ്പും റേഷൻ കടകളിലൂടെ വിതരണം ചെയ്തിരുന്നു. മുൻകൂർ പണമടച്ചു ബുക്ക് ചെയ്ത വാഗൺ വൈകിയതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്ന് എഫ്സിഐ അധികൃതർ പറഞ്ഞു. പരിശോധനയ്ക്കു ശേഷമേ മറ്റു നടപടികളുണ്ടാകൂ.
Post Your Comments