ലഖ്നൗ : ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശില്‍ ബിജെപിയെ നേരിടാന്‍ സഖ്യം രൂപികരിച്ചിരിക്കുന്ന സമാജ്വാാദി പാര്‍ട്ടിയുടെയും ബിഎസ്പിയുടുയും സംയുക്ത വാര്‍ത്താ സമ്മേളനം ശനിയാഴ്ച്ച നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സഖ്യത്തെകുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഈ വാര്ത്താസമ്മേളനത്തിലുണ്ടാകുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.
പ്രാദേശിക പാര്‍ട്ടികളായ രാഷ്ട്രീയ ലോക് ദള്‍, നിഷാദ് പാര്‍ട്ടി എന്നിവരും ഈ സഖ്യത്തില്‍ അംഗമാകുമെന്നാണ് സൂചന. കഴിഞ്ഞ വര്‍ഷമാണ് അഭിപ്രായഭിന്നതകള്‍ മാറ്റിവെച്ച് എസ്പിയും ബിഎസ്പിയും ഒരുമിച്ചത്. കൂടാതെ, സഖ്യം മൂന്ന് ഉപതിരഞ്ഞെടുപ്പുകളില്‍ കനത്ത വിജയം നേടുകയും ചെയ്തിരുന്നു. ഈ വിജയത്തിന്റെ അടിസ്ഥാനത്തിലാണ് ലോക്സഭാ തിരഞ്ഞെടുപ്പിനെയും സംയുക്തമായി നേരിടാന്‍ എസ്പിയും ബിഎസ്പിയും തീരുമാനിച്ചത്.
കോണ്‍ഗ്രസിനെ പൂര്‍ണ്ണമായും അവഗണിച്ചായിരുന്നു സീറ്റു ചര്‍ച്ചകള്‍ പൂര്‍ത്തിയായത്. യുപിയിലെ ആകെയുള്ള 80 ലോക്സഭാ സീറ്റില്‍ 37 സീറ്റുകളില്‍ വീതം ഇരുപാര്‍ട്ടികളും മത്സരിക്കാനാണ് ഇപ്പോഴത്തെ തീരുമാനം. ബാക്കിവരുന്ന 6 സീറ്റുകള്‍ സഖ്യത്തിന്റെ ഭാഗമാകുന്ന മറ്റ് പാര്‍ട്ടികള്‍ക്ക് നല്‍കാനാണ് തീരുമാനം.
Post Your Comments