തിരുവനന്തപുരം: ടൂറിസ്റ്റ് ബസുകളുടെ പുറമെ പതിച്ചിട്ടുള്ള സിനിമാതാരങ്ങളുടെ പോസ്റ്ററുകളും ബഹുവര്‍ണ ചിത്രങ്ങളും നീക്കംചെയ്യാന്‍ ഉത്തരവ്. ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ ഇതു സംബന്ധിച്ച് ഉത്തരവ് ഇറക്കിയതായാണ് സൂചന. ഇത്തരം ചിത്രങ്ങള്‍ മറ്റു യാത്രക്കാരുടെ ശ്രദ്ധയാകര്‍ഷിക്കുകയും അപകടങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു എന്ന കണ്ടത്തലിനെ തുടര്‍ന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ ചിത്രങ്ങളും പോസ്റ്ററുകളും വാഹനത്തിന്റെ പുറം പെയിന്റിന്റെ ഭാഗമാണെന്ന് ബസ് ഉടമകള്‍ വാദിച്ചിരുന്നു. എന്നാല്‍ ഈ വാദം കോടതി തള്ളുകയായിരുന്നു. ഈ സാഹചര്യത്തിലാണ് കര്‍ശന നടപടികളുമായി മുന്നോട്ട് പോകാന്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണറേറ്റ് തീരുമാനിച്ചതെന്നാണ് സൂചന. ജനുവരി 31-നുള്ളില്‍ ഈ ചിത്രങ്ങള്‍ നീക്കംചെയ്യാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനുള്ള നടപടിയുമായി മുന്നോട്ടു പോകാനാണ് അധികൃതരുടെ നീക്കം.
ചെവി പൊട്ടുന്ന ശബ്ദസംവിധാനങ്ങളും ലേസര്‍ ലൈറ്റുകളും ഘടിപ്പിച്ച ടൂറിസ്റ്റ് ബസുകള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാന്‍ വകുപ്പ് തീരുമാനിച്ചിരുന്നു. ഇതിനെതുടര്‍ന്ന് 2018 സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍വരെ വരെ മാത്രം മോട്ടോര്‍ വാഹനവകുപ്പ് നടത്തിയ പരിശോധനയില്‍ 3668 ടൂറിസ്റ്റ് ബസുകള്‍ പിടികൂടി. ഇതിനു പിന്നാലെയാണ് പുതിയ നടപടി.
Post Your Comments