KeralaLatest News

മൂന്നാറിലെ മൈനസ് ഡിഗ്രി തണുപ്പനുഭവിക്കാന്‍ പോകാം; പാക്കേജുമായി ടൂറിസം വകുപ്പ്

കൊച്ചി: മൂന്നാറിലെ മൈനസ് ഡിഗ്രി തണുപ്പനുഭവിക്കാന്‍ പോകാം. അക്ഷരാര്‍ഥത്തില്‍ മഞ്ഞില്‍ കുളിച്ച്‌ നില്‍ക്കുകയാണ് മൂന്നാര്‍.ഈ സുന്ദരകാഴ്ചകള്‍ ആസ്വദിക്കാനായി എറണാകുളം ഡിടിപിസി യും ട്രാവല്‍ മേറ്റ് സൊല്യൂഷനും സംയുക്തമായി അവതരിപ്പിക്കുന്ന കേരളാ സിറ്റി ടൂര്‍ അവസരമൊരുക്കുന്നു. മലമേടുകളും മഞ്ഞുപുതച്ച വഴികളിലൂടെയും ഒപ്പം കോടമഞ്ഞു വാരി വിതറുന്ന സുഖകരമായ അനുഭൂതി പകര്‍ന്നുകൊണ്ട് നീങ്ങുന്ന ഈ യാത്രയില്‍ വാളറ, ചിയപാറ വെളളച്ചാട്ടം, ഫോട്ടോപോയിന്റ്‌സ്, രാജമലയിലുള്ള ഇരവികുളം നാഷണല്‍ പാര്‍ക് തുടങ്ങിയ സ്ഥലങ്ങളും സന്ദര്‍ശിക്കാം.

മിസ്റ്റി മൂന്നാര്‍ രാജമല ഇരവികുളം പാക്കേജിനു ഭക്ഷണവും മറ്റു ചെലവുകളും സഹിതം ഒരാള്‍ക്ക് 1299 ( GST എക്‌സ്ട്രാ) രൂപയാണ് ചാര്‍ജ് ചെയ്യുന്നത്. മൂന്നാര്‍ സൂര്യനെല്ലി കൊളുക്കുമല പാക്കേജുകള്‍ക്കു ഭക്ഷണവും മറ്റു ചെലവുകളും സഹിതം ഒരാള്‍ക്ക് 1499 (GST എക്‌സ്ട്രാ) രൂപയാണ്. രാവിലെ 6 മണിക്ക് എറണാകുളം വൈറ്റിലയില്‍ നിന്നും ആരംഭിക്കുന്ന പുഷ്ബാക് ഫെസിലിറ്റിയുള്ള വാഹനത്തിലുള്ള യാത്ര. എല്ലാ വിഭാഗം യാത്രക്കാര്‍ക്കും അനുയോജ്യമായ ടൂര്‍ ഏകോപനവും ഗൈഡ് സെര്‍വിസും, ഭക്ഷണവും ഉണ്ടായിരിക്കും.

മാട്ടുപ്പെട്ടി ഡാം ,എക്കോപോയിന്റ്, ടോപ് സ്‌റ്റേഷന്‍ , സൂര്യനെല്ലി കൊളുക്കുമല തുടങ്ങിയ സ്ഥലങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള മറ്റു പാക്കേജുകളും ഇതിനോടൊപ്പം ഉണ്ട്. മറ്റു പാക്കേജുകളില്‍ പ്രധാനപ്പെട്ടവ : ഭൂതത്താന്‍കെട്ട് തട്ടേക്കാട് ബോട്ടിംഗ് അടക്കം , ആലപ്പുഴ , അതിരപ്പിള്ളി മലക്കപ്പാറ അപ്പര്‍ ഷോളയാര്‍ ഡാം, പില്‍ഗ്രിമേജ് പാക്കേജസ് , മറ്റു 2 ഡേ പാക്കേജുകള്‍ .

shortlink

Related Articles

Post Your Comments

Related Articles


Back to top button