KeralaLatest News

കണ്ടകശനി; നിങ്ങൾ അറിഞ്ഞിരിക്കേണ്ടത്

ജനിച്ച രാശിയുടെ (ജാതകത്തിൽ ‘ച’ അല്ലെങ്കിൽ ചന്ദ്രൻ എന്ന് അടയാളപ്പെടുത്തിയിട്ടുള്ളത്) 4, 7, 10 രാശികളിൽ ശനി സഞ്ചരിക്കുന്ന രണ്ടരവർഷ കാലയളവാണ് കണ്ടകശനി. ‘കണ്ടകശനി കൊണ്ടേ പോകൂ’ എന്നൊരു ചൊല്ല് ഉള്ളതു കൊണ്ട് ഈ പേരു കേള്‍ക്കുന്നതേ പലര്‍ക്കും പേടിയാണ്.

മകയിരം (അവസാന 30 നാഴിക), തിരുവാതിര, പുണർതം (ആദ്യ 45 നാഴിക), ഉത്രം (അവസാന 45 നാഴിക) അത്തം, ചിത്തിര (ആദ്യ 30 നാഴിക) പൂരൂരുട്ടാതി (അവസാന 15 നാഴിക) ഉത്രട്ടാതി, രേവതി എന്നീ നക്ഷത്രങ്ങളിൽ ജനിച്ചവർക്കാണ് ഇപ്പോൾ കണ്ടകശനിയുള്ളത്. 2020 ജനുവരി 24 വരെ പ്രബലമായി ഉണ്ടാവുകയും ചെയ്യും. ഈ കാലയളവില്‍ സാമ്പത്തിക ഇടപാടുകൾ, വാഹന ഉപയോഗം, ആരോഗ്യസംരക്ഷണം കുടുംബബന്ധങ്ങള്‍ എന്നീ കാര്യങ്ങളില്‍ കൂടുതല്‍ ശ്രദ്ധയും കരുതലും വേണം.

എള്ളെണ്ണയുടെയും എള്ളിന്റെയും കാരകനാണു ശനിഭഗവാൻ.മാസത്തില്‍ രണ്ട് ശനിയാഴ്ച വീടിന്‍റെ തെക്ക് – കിഴക്കോ തെക്ക് –പടിഞ്ഞാറോ ഭാഗത്ത് എള്ള് കിഴി കെട്ടി , എള്ളെണ്ണ ഒഴിച്ച് ദീപം തെളിക്കുന്നത് കണ്ടകശനിയുെട ദോഷം കുറയ്ക്കാൻ ഉപകരിക്കും. അതേ ദിവസം തന്നെ രണ്ട് നുള്ള് എള്ള് അരച്ച് പാലില്‍ കലക്കി പഞ്ചസാരയും ചേർത്ത് രാവിലെ കഴിക്കുന്നതും നല്ലതാണ്. “

shortlink

Related Articles

Post Your Comments

Related Articles


Back to top button