KeralaLatest NewsIndia

ഹർത്താലിൽ അറസ്റ്റിന് കാണിക്കുന്ന ശുഷ്‌കാന്തി പണിമുടക്കിൽ കാണിക്കുന്നില്ലെന്ന് പൊലീസിന് വിമര്‍ശനം

ഹര്‍ത്താലിന് ശേഷം പോലീസ് 6,914 പേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പണിമുടക്കില്‍ അക്രമം കാട്ടിയവരെക്കുറിച്ച്‌ വിവരം നല്‍കിയിട്ടില്ല താനും.

ശബരിമല വിഷയത്തിൽ നടന്ന ഹർത്താലിൽ പ്രതിഷേധക്കാരെ വീട് വളഞ്ഞും മറ്റും അറസ്റ്റ് ചെയ്യുമ്പോൾ പണിമുടക്കിൽ വലിയ രീതിയിൽ അക്രമങ്ങൾ നടത്തിയവർക്കെതിരെ യാതൊരു നടപടിയും പോലീസ് സ്വീകരിക്കുന്നില്ലെന്ന് വിമർശനം. ഹര്‍ത്താലിന് ശേഷം ബി.ജെ.പി പ്രവര്‍ത്തകരുടെ ജില്ലാതലത്തിലുള്ള കണക്കുകള്‍ വരെ പുറത്ത് വിട്ട പോലീസ് പണിമുടക്കില്‍ ആക്രമം നടത്തിയവരുടെ കണക്കുകള്‍ ശേഖരിക്കാന്‍ വേണ്ട ഊര്‍ജം കാണിക്കുന്നില്ലെന്നാണ് ആക്ഷേപമുയരുന്നത്.

നിലയ്ക്കലില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ പോലീസ് ആല്‍ബം പുറത്ത് വിട്ടിരുന്നു. എന്നാല്‍ പണിമുടക്കില്‍ സി.പി.എം നേതാക്കള്‍ പ്രതികളായതോടെ പോലീസ് ആല്‍ബം തയ്യാറാക്കിയില്ല.പണിമുടക്കില്‍ അക്രമം നടത്തുന്നവരെ ഉടനെ അറസ്റ്റ് ചെയ്യുമെന്നും ഇവര്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്യുമെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞിരുന്നുവെങ്കിലും ഇത് പാലിക്കപ്പെട്ടില്ല.

ഹര്‍ത്താലിന് ശേഷം പോലീസ് 6,914 പേരെയാണ് അറസ്റ്റ് ചെയ്തത്. എന്നാല്‍ പണിമുടക്കില്‍ അക്രമം കാട്ടിയവരെക്കുറിച്ച്‌ വിവരം നല്‍കിയിട്ടില്ല താനും. ഹര്‍ത്താല്‍ നാശനഷ്ടങ്ങള്‍ക്ക് കഠിനമായ ശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സിന് ഗവര്‍ണര്‍ ഒപ്പിട്ട ദിവസം തന്നെ പണിമുടക്കിന്റെ പേരില്‍ വ്യാപക നാശനഷ്ടങ്ങള്‍ സംസ്ഥാനത്ത് അരങ്ങേറിയിരുന്നു. പൊതുമുതല്‍ നശിപ്പിച്ചതിനും ട്രെയിന്‍ തടഞ്ഞതിനും സി.പി.എം നേതാക്കള്‍ക്കെതിരെ റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഉള്‍പ്പെടെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button