തിരുവനന്തപുരം: സംസ്ഥാന വനിതാ കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങള്‍. വനിതാ കമ്മീഷന്റെ പ്രവര്‍ത്തനം നിര്‍ജ്ജീവമാണെന്നാണ് ആരേപണം. കമ്മീഷനില്‍ എത്തുന്ന പരാതികള്‍ തീര്‍പ്പാക്കുന്നില്ല. കഴിഞ്ഞ വര്‍ഷം 7 ശതമാനം പരാതികള്‍ മാത്രമാണ് തീര്‍പ്പാക്കിയതെന്നും ആരോപണമുണ്ട്. 6693 പരാതികള്‍ ലഭിച്ചതില്‍ 494 എണ്ണം മാത്രമേ അന്വേഷണം പൂര്‍ത്തിയാക്കിയിട്ടുള്ളൂ.
അതേസമയം പരാതിക്കാരുടെ നിസഹകരണം പരാതി തീര്‍പ്പാക്കുന്നതിനെ ബാധിക്കുന്നുവെന്നാണ് വനിതാ കമ്മീഷന്റെ ന്യായീകരണം. അതേസമയം പരാതി നല്‍കിയിട്ടും നീതി ലഭിക്കുന്നില്ലെന്നാണ് പരാതിക്കാരുടെ ആരോപണം.
Post Your Comments