തിരുവനന്തപുരം: ദ്വിദിന ദേശീയ പണിമുടക്കിനിടെ സെക്രട്ടേറിയറ്റിനു സമീപത്തെ എസ്.ബി.ഐ മെയിന്‍ ശാഖ ആക്രമിച്ച കേസില്‍ രണ്ട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ റിമാന്‍ഡിലായി. ജില്ലാ ട്രഷറി ഓഫീസിലെ ക്ലാര്‍ക്കും എന്‍.ജി.ഒ യൂണിയന്‍ ഏരിയാ സെക്രട്ടറിയുമായ അശോകന്‍, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റിലെ അറ്റന്‍ഡറും എന്‍.ജി.ഒ യൂണിയന്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായ ഹരിലാല്‍ എന്നിവരെയാണ് റിമാന്‍ഡ് ചെയ്തത്. കന്റോണ്‍മെന്റ് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ കീഴടങ്ങിയ ഇരുവരെയും അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കുകയായിരുന്നു. ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് മൂന്നാം കോടതി ഇരുവരെയും 24 വരെ റിമാന്‍ഡ് ചെയ്തു.
എന്‍.ജി.ഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗവും ചരക്കു സേവനനികുതി കമ്മിഷണറേറ്റിലെ എസ്റ്റാബ്ലിഷ്മെന്റ് വിഭാഗം ഇന്‍സ്പെക്ടറുമായ ഇ. സുരേഷ് ബാബു, ഇതേ വകുപ്പിലെ ഉദ്യോഗസ്ഥനായ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം എസ്. സുരേഷ് കുമാര്‍ എന്നിവര്‍ക്കൊപ്പമെത്തിയ സംഘമാണ് അക്രമം നടത്തിയത്. ഇവരെ ഇതുവരെ പിടികൂടിയിട്ടില്ല. ബ്രാഞ്ച് തുറന്നതിനെ ചോദ്യം ചെയ്‌തെത്തിയ പണിമുടക്ക് അനുകൂലികള്‍, മാനേജരുടെ മുറിയില്‍ അതിക്രമിച്ച് കയറി കമ്ബ്യൂട്ടര്‍, മേശയിലെ കണ്ണാടി, ടെലിഫോണ്‍, മാനേജരുടെ കാബിന്‍ തുടങ്ങിയവ അടിച്ചുതകര്‍ത്തു.
Post Your Comments