KeralaLatest News

  പരാതികള്‍  വെച്ച് വെെകിപ്പിക്കാതെ തീര്‍പ്പ് കല്‍പ്പിക്കുന്നതിനായി സിറോമലബാര്‍ സഭയില്‍ പരാതി പരിഹാര സമിതി

കൊച്ചി:  പരാതികള്‍ ലഭിച്ചാല്‍ കാലവിളംബമില്ലാതെ അവ പരി ഹരിക്കപ്പെടുന്നതിനായി സിറോ മലബാര്‍ സഭ പുതിയ പരാതി പരിഹാര സമിതിക്ക് രൂപം നല്‍കാന്‍ സിനഡ് തീരുമാനം. അല്‍മായരെയും ചേര്‍ത്തായിരിക്കണം സമിക്ക് രൂപം നല്‍കേണ്ടതമെന്ന് സിനഡ് അറിയിച്ചു.

സഭാ സ്ഥാപനങ്ങളിലും മഠങ്ങളിലും സുരക്ഷിതമായി ജോലി ചെയ്യാനുള്ള സാഹചര്യം ഉറപ്പാക്കണം എന്നും സിനഡ് വ്യക്തമാക്കി. ഇതിനായി സേഫ് എന്‍വയോണ്‍മെന്‍റ് പോളിസി നടപ്പാക്കും. കൂടുതല്‍ സുരക്ഷിതത്വവും സാക്ഷ്യശൈലിയും പ്രോത്സാഹിപ്പിക്കുന്നതിനാണ് ഓരോ രൂപതയിലും നടപ്പാക്കുന്ന ‘സേഫ് എന്‍വയോണ്‍മെന്‍റ് പോളിസി’ .

അതേസമയം, ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യസ്ത്രീകളുടെ സമരത്തില്‍ പങ്കെടുത്തതിന് നടപടി നേരിടുന്ന സിസ്റ്റര്‍ ലൂസി കളപ്പുരയെ വിമര്‍ശിച്ച്‌ ദീപികയില്‍ ലേഖനം വന്നിരുന്നു. സന്യാസ വ്രതം ലംഘിച്ച്‌ വാസ്തവ വിരുദ്ധമായ കാര്യങ്ങള്‍ പ്രസംഗിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത് സഭക്ക് ദുഷ്പേരുണ്ടാക്കിയെന്നാണ് ലൂസിക്കെതിരായ വിമര്‍ശനം.

ബ്രഹ്മചര്യവൃതം നോക്കാത്ത പുരോഹികര്‍ക്കെതിരെ ആദ്യം നടപടിയെടുക്കട്ടെയെന്നാണ് സിസ്റ്റര്‍ ലൂസി കളപ്പുരയുടെ പ്രതികരണം .ഇതിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിസ്റ്റര്‍ ലൂസി കളപ്പുരയ്ക്കലും രംഗത്തെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button