KeralaLatest NewsNews

വികാരിയച്ഛനേയും മദര്‍ സുപ്പീരിയറിനേയും കുറിച്ചുള്ള അവിഹിത ആരോപണം; സിസ്റ്റർ ലൂസി കളപ്പുരക്കെതിരെ കടുത്ത നടപടികളുമായി ഇടവക

കാരയ്ക്കാമല മഠത്തില്‍ തുടരാന്‍ അുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപേക്ഷ വത്തിക്കാന്റെ പരിഗണനയിലിരിക്കെയാണ് പുതിയ വിവാദങ്ങള്‍

കൊച്ചി: വികാരിയച്ഛനേയും മദര്‍ സുപ്പീരിയറിനേയും കുറിച്ചുള്ള ലൈംഗിക ആരോപണത്തിൽ സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ നിലപാട് കടുപ്പിച്ച് കാരയ്ക്കാമല ഇടവക യോഗം. അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്ന ലൂസി കളപ്പുര വിശ്വാസ സമൂഹത്തെ അവഹേളിക്കുകയും രൂപതയെ താറടിച്ച് കാണിക്കാന്‍ ശ്രമിക്കുന്നുവെന്നും ഇടവക അംഗങ്ങള്‍ ആരോപിച്ചു.

മെയ് 28ന് കാരയ്ക്കാമല പള്ളി മുറിയില്‍ അതിക്രമിച്ച് കയറിയ ലൂസി കളപ്പുര വികാരിയച്ഛനേയും മദര്‍ സുപ്പീരിയറിനേയും പള്ളിക്കകത്ത് പൂട്ടിയിടാനാണ് ശ്രമിച്ചത്. സഭയെ താറടിച്ച് കാണിക്കാന്‍ ലൂസി കളപ്പുര ബാഹ്യശക്തികളുടെ പിന്തുണയോടെ ഇടപെടുന്നെന്നാണ് ഇടവക പ്രതിനിധികള്‍ പറയുന്നത്. സമൂഹ മാധ്യമങ്ങളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും വൈദികരേയും കന്യാസ്ത്രീകളെയും ലൂസി കളപ്പുര നിരന്തരം അവഹേളിക്കുന്നെന്നാണ് ഇടവക അംഗങ്ങളുടെ പരാതി.

ALSO READ: അറുപത്തഞ്ചു കഴിഞ്ഞവര്‍ക്ക് ദേവാലയങ്ങളില്‍ പ്രവേശനവിലക്ക് ഏര്‍പ്പെടുത്തുന്നത് ശരിയല്ലെന്ന് മാർ ക്ലിമ്മീസ് കാതോലിക്കാബാവാ

നേരത്തെ സിസ്റ്റര്‍ ലൂസി കളപ്പുരക്കെതിരെ നിലപാട് കടുപ്പിക്കുമെന്ന് മാനന്തവാടി രൂപതയും വ്യക്തമാക്കിയിരുന്നു. അവിഹിത ആരോപണത്തിലെ സിസിടിവി ദൃശ്യങ്ങള്‍ ഇടവക പ്രതിനിധികള്‍ പരിശോധിച്ചെന്നും നുണ പ്രചാരണമാണ് ഇതേക്കുറിച്ച് ലൂസി കളപ്പുര നടത്തുന്നതെന്ന് ബോധ്യപ്പെട്ടെന്നും ഇവര്‍ പറയുന്നു. കാരയ്ക്കാമല മഠത്തില്‍ തുടരാന്‍ അുവദിക്കണമെന്നാവശ്യപ്പെട്ട് സിസ്റ്റര്‍ ലൂസി കളപ്പുര നല്‍കിയ അപേക്ഷ വത്തിക്കാന്റെ പരിഗണനയിലിരിക്കെയാണ് പുതിയ വിവാദങ്ങള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button