പത്തനംതിട്ട : സന്നിധാനത്തും പമ്പയിലും കാട്ടുപന്നികളുടെ ശല്യം രൂക്ഷമാകുന്നതായി പരാതി. ബുധനാഴ്ച്ച പുലര്‍ച്ചെ ശബരിമല ദര്‍ശനത്തിനെത്തിയ നെയ്യാറ്റിന്‍കര നഗരസഭാ കൗണ്‍സിലര്‍ ഹരികുമാറിന് കാട്ടുപന്നിയുടെ ആക്രമണത്തില്‍ സാരമായി പരിക്കേറ്റിരുന്നു.
മണ്ഡലകാലം തുടങ്ങിയ ശേഷം പമ്പയില്‍ ഇതുവരെ 23 തീര്‍ത്ഥാടകരേയും സന്നിധാനത്ത് 4 തീര്‍ത്ഥാടകരേയും പന്നികള്‍ ആക്രമിച്ചിട്ടുണ്ട്. പമ്പയില്‍ ഗണപതിയമ്പലത്തിന് സമീപമുള്ള ഭാഗങ്ങളിലാണ് പന്നിശല്യം രൂക്ഷം. സന്നിധാനത്ത് നടപ്പന്തല്‍ മാളികപ്പുറം ഭാഗങ്ങളിലും പന്നിശല്യമുണ്ട്.
Post Your Comments