കൊച്ചി: ഡിസംബറോടെ ജലമെട്രോ എന്ന കെഎംആര്‍എല്ലിന്‍റെ പദ്ധതി നടപ്പിലാക്കപ്പെടുമെന്നാണ് പ്രഖ്യാപനം. കൊച്ചിയിലെ ഗതാഗത കുരുക്ക് പരിഹരിക്കുന്നതിനായി കൊച്ചി മെട്രോയോടൊപ്പം തന്നെ ഇ.ശ്രീധരന്‍ വിഭാവനം ചെയ്തതാണ് കൊച്ചി ജലമെട്രോ.
ഇതിന്‍റെ നിര്‍മ്മാണ പുരോഗതിയായി ഫോര്‍ട്ട് കൊച്ചി, ഹൈക്കോര്‍ട്ട് ജംങ്ഷന്‍ തുടങ്ങി 38 ബോട്ട് ജെട്ടികള്‍ നിര്‍മ്മിക്കുന്നതിനുള്ള ഭൂമിയാണ് വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്ന് ഏറ്റെടുക്കുക.
കൊച്ചി മെട്രോയ്ക്ക് 38 ടെര്‍മിനല്‍ നിര്‍മ്മിക്കുന്നതിനായി 7.69 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കെഎംആര്‍എല്ലിന് ആവശ്യമുണ്ട്. ഇതില്‍ 11 ടെര്‍മിനലിന് വേണ്ടി സ്വകാര്യ ഭൂമി ഏറ്റെടുക്കുന്ന വിഷയത്തില്‍ പിന്നീട് തീരുമാനമെടുക്കും.
വൈറ്റില ഹബ് മുതല്‍ കാക്കനാട് വരെയാണ് നിലവില്‍ ഇപ്പോള്‍ ജലമെട്രോയുളളത്.
Post Your Comments