KeralaLatest News

മൂര്‍ഖന്റെ കടിയേറ്റ് നാല് വയസുകാരന് ദാരുണാന്ത്യം

ചാലക്കുടി:  മൂര്‍ഖന്റെ കടിയേറ്റ് നാല് വയസുകാരന്‍ മരിച്ചു. വീട്ടുവളപ്പില്‍ കളിച്ചുകൊണ്ടിരുന്നതിനിടെയാണ് കുട്ടിക്ക് കടിയേറ്റത്. ചാലക്കുടിയിലെ ചട്ടിക്കുളം മാരാംകോട് കാളംതേപി നെല്‍സന്റെയും ജിസ്മിയുടേയും മകന്‍ ആന്‍ജോ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് കുട്ടിക്ക് പാമ്ബുകടിയേറ്റത്.

ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലേക്കാണ് കുട്ടിയെ ആദ്യം കൊണ്ടുപോയത്. എന്നാല്‍ നില വഷളായതിനെ തുടര്‍ന്ന് അങ്കമാലി എല്‍എഫിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ചാലക്കുടി കാര്‍മല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ എല്‍കെജി വിദ്യാര്‍ത്ഥിയാണ് ആന്‍ജോ.

shortlink

Related Articles

Post Your Comments

Related Articles


Back to top button