കൊച്ചി : ശബരിമല തിരുവാഭരണ ഘോഷയാത്ര പൂർണമായും പോലീസ് സുരക്ഷയോടെയാകുമെന്ന് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് പമ്പയിലും സന്നിധാനത്തുമൊക്കെ അക്രമം നടന്ന സാഹചര്യത്തിൽ തിരുവാഭരണ ഘോഷയാത്രയ്ക്ക് പോലീസ് വേണമെന്ന് പന്തളം കൊട്ടാരം മാനേജ്മെന്റ് കമ്മറ്റി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സർക്കാർ കോടതിയെ തീരുമാനം അറിയിച്ചത്.
ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ പോലീസ് സേനയും ബോംബ് സ്ക്വാഡും ഘോഷയാത്രയെ അനുഗമിക്കും. കൊട്ടാരം പ്രതിനിധിക്കും പോലീസ് സുരക്ഷയുണ്ടാകുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
Post Your Comments