കാഞ്ഞങ്ങാട്: ദേശീയ പണി മുടക്ക് ദിവസം ട്രെയിന്‍ തടഞ്ഞ 150 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. റെയില്‍വേ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ ചെന്നൈ- മംഗളൂരു സൂപ്പര്‍ഫാസ്റ്റ് മെയില്‍ തടഞ്ഞ തൊഴിലാളി യൂണിയന്‍ നേതാക്കള്‍ ഉള്‍പ്പെടെ 150 ആളുകളുടെ പേരിലാണ് ആര്‍ പി എഫ് കേസെടുത്തത്. എ ഐ ടി യു സി ജില്ലാ ജനറല്‍ സെക്രട്ടറി കെ വി കൃഷ്ണന്‍, സി ഐ ടി യു ജില്ലാ വൈസ് പ്രസിഡണ്ട് പി അപ്പുക്കുട്ടന്‍, സി ഐ ടി യു ജില്ലാ സെക്രട്ടറി കാറ്റാടി കുമാരന്‍, എച്ച് എം എസ് നേതാവ് കെ അമ്പാടി, ഐ എന്‍ ടി യു സി നേതാവ് പി വി ബാലകൃഷ്ണന്‍, എസ് ടി യു നേതാക്കളായ കരീം കുശാല്‍ നഗര്‍, കരീം മൈത്രി, മഹിളാ നേതാക്കളായ വി വി പ്രസന്നകുമാരി, ജിഷ എന്നിവരുടെ പേരിലും കണ്ടാലറിയാവുന്ന 150 ആളുകളുടെ പേരിലും ആണ് കേസ്.
Post Your Comments