ന്യൂഡല്‍ഹി : കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പ്രതിരോധ മന്ത്രി നിര്‍മ്മല സീതാരാമനെതിരെ സ്ത്രീ വിരുദ്ധ പ്രസ്താവനകള്‍ നടത്തിയതായി കണ്ടെത്തിയതായി വനിതാ കമ്മീഷന് അധ്യക്ഷ രേഖ ശര്‍മ്മ. വിഷയത്തില്‍ രാഹുലിനോട് വിശദീകരണം തേടിയിട്ടുണ്ടെന്നും രേഖാ ശര്‍മ്മ വ്യക്തമാക്കി.
ലോക്സഭയില്‍ റഫേല്‍ ഇടപാടുമായി ബന്ധപ്പെട്ട് രാഹുല്‍ ഗാന്ധിയും നിര്‍മ്മല സീതാരാമനും തമ്മില്‍ രൂക്ഷമായ വാക്പോര് നടന്നിരുന്ന. സമൂഹ മാധ്യമങ്ങളിലൂടേയും ഇരുവരും ഈ വാഗ്വാദം തുടര്‍ന്നു. ഇതിന് തുടര്‍ച്ചയെന്നോണം രാഹുല്‍ രാജസ്ഥാനിലെ ഒരു റാലിയില്‍ പ്രസംഗിച്ച വാചകങ്ങളാണ് സ്ത്രീ വിരുദ്ധമെന്ന് വനിതാ കമ്മീഷന് കണ്ടെത്തിയിരിക്കുന്നത്.
’56 ഇഞ്ച് നെഞ്ചളവുള്ള കാവല്ക്കാരന് ഓടി രക്ഷപ്പെടുന്നതിന്റെ ഇടയില്‍ ഒരു സ്ത്രീയോട് പറഞ്ഞു സീതാരാമന്‍ജി എന്നെ പ്രതിരോധിക്കു, എനിക്ക് എന്നെ സ്വയം പ്രതിരോധിക്കാന്‍ കഴിയില്ല. എന്നെ പ്രതിരോധിക്കൂ’ എന്നായിരുന്നു രാഹുലിന്റെ വാക്കുകള്‍. പ്രസംഗത്തിനെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതികരണവുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വനിതാ കമ്മീഷന്റെ പ്രതികരണം. പ്രസ്താവന ദയനീയവും, സെക്സിസ്റ്റും സ്ത്രീവിരുദ്ധവുമാണെന്നായിരുന്നു സംഭവത്തില്‍ രേഖാ ശര്‍മ്മയുടെ പ്രതികരണം
Post Your Comments