ബേക്കല്‍: ചേറ്റുകുണ്ടിയിൽ വനിതാമതിലിനിടെ മാധ്യമപ്രവര്‍ത്തകരെ ആക്രമിക്കുകയും കാമറ തല്ലിത്തകര്‍ക്കുകയും ചെയ്ത കേസില്‍ സി.പി.എം പ്രവര്‍ത്തകനെ ബേക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തു. അട്ടേങ്ങാനത്തെ സുകുമാരനാ (55)ണ് അറസ്റ്റിലായത്.വനിതാ മതില്‍ സംഘര്‍ഷം ചിത്രീകരിക്കുകയായിരുന്ന മാധ്യമ പ്രവര്‍ത്തകരായ എം.ബി ശരത് ചന്ദ്രന്‍, കാമറാമാന്‍ ടി.ആര്‍ ഷാന്‍, ഷഹദ് റഹ്മാന്‍, രഞ്ജു എന്നിവരാണ് ആക്രമിക്കപ്പെട്ടത്. കാമറകള്‍ക്കും ഇവരുടെ വാഹനത്തിനും കേടുപാടു വരുത്തിയിരുന്നു. ഹോസ്ദുര്‍ഗ് ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ ഹാജരാക്കിയെ പ്രതിയെ റിമാന്‍ഡ് ചെയ്തു. ചേറ്റുകുണ്ടില്‍ മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചത് ബി.ജെ.പി പ്രവര്‍ത്തകരാണെന്ന് സി.പി.എം ജില്ലാ നേതൃത്വം ആരോപിച്ചിരുന്നു.
Post Your Comments