തളിപ്പറമ്പ് : തടവില്‍ കഴിയുന്ന മാവോയിസ്റ്റ് നേതാവിന്റെ മകളെ പീഡിപ്പിച്ച യുവാവിനെതിരേ പരിയാരം മെഡിക്കല്‍ കോളജ് പോലീസ് കേസെടുത്തു. ചെന്പേരി സ്വദേശി രജീഷ് പോളിനെതിരേയാണ് കേസെടുത്തത്.
പിലാത്തറയിലെ വാടകവീട്ടില്‍ വച്ച് ചെമ്ബേരി സ്വദേശിയായ രജീഷ് പോള്‍ തന്നെ പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തിയത്. പാലക്കാട് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസ് സംഭവം നടന്ന പരിയാരം സ്റ്റേഷന് പരിധിയിലെ പിലാത്തറയിലെ വാടകവീട്ടിലായതിനാലാല് ആ സ്റ്റേഷന് അതിര്‍ത്തിയായ പരിയാരത്തേക്ക് മാറ്റുകയായിരുന്നു.
പരിയാരത്ത് പുതുതായി എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പരാതിക്കാരിയായ പെണ്‍കുട്ടി ഇപ്പോള്‍ നാട്ടിലില്ല. പരിയാരം പ്രിന്‍സിപ്പല്‍ എസ്ഐ വി.ആര്. വിനീഷ് പരാതിക്കാരിയുമായി ബന്ധപ്പെട്ടെങ്കിലും അവധിക്ക് നാട്ടിലെത്തുന്പോള്‍ പോലീസുമായി ബന്ധപ്പെടാമെന്ന മറുപടിയാണ് ലഭിച്ചത്.
പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തലും മെഡിക്കല്‍ പരിശോധനയും കഴിഞ്ഞാല്‍ മാത്രമേ തുടര്‍നടപടികള്‍ സ്വീകരിക്കാനാകൂവെന്ന് പോലീസ് പറഞ്ഞു.
Post Your Comments