ന്യൂഡല്‍ഹി : രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ലോക്സഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കി കോണ്‍ഗ്രസ്. ഫിബ്രുവരി ഇരുപതിനകം സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയാക്കാനാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ നിര്‍ദേശം. എ.കെ.ആന്റണി അധ്യക്ഷനായ തിരഞ്ഞെടുപ്പ് ഏകോപന സമിതി യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമുണ്ടായത്. പാര്‍ട്ടി പി.സി.സി അധ്യക്ഷന്മാരും സംസ്ഥാനങ്ങളുടെ ചുമതലയുള്ള എ.ഐ.സി.സി ഭാരവാഹികളും യോഗത്തില്‍ പങ്കെടുത്തു.
സംസ്ഥാന തലത്തില്‍ തന്നെ ഭൂരിപക്ഷം സ്ഥാനാര്‍ഥികളേയും തീരുമാനിക്കാനാണ് നിര്‍ദേശം. തീരുമാനമാകാത്ത സീറ്റുകളില്‍ സാധ്യതപട്ടിക തയ്യാറാക്കി ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കണം. ഡി.സി.സി കളുടെ അഭിപ്രായം പരിഗണിച്ചാകണം സ്ഥാനാര്‍ഥി നിര്‍ണയം .
ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വിജ്ഞാപനം അടുത്ത മാസങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും വരാം എന്നിരിക്കേ അതിനു മുന്‍പേ തന്നെ തിരഞ്ഞെടുപ്പിന് സജ്ജരാകാനാണ് കോണ്‍ഗ്രസ് തീരുമാനം.
Post Your Comments