തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റല്‍ ട്രഷറികള്‍ ഏപ്രില്‍ ഒന്നു മുതൽ പ്രാബല്യത്തില്‍ വരും. പുതിയ പരിഷ്കാരത്തിലൂടെ പ്രകൃതി സംരക്ഷണത്തിന് പുറമേ ഇടപാടുകളുടെ സുതാര്യതയും വേഗതയും വര്‍ധിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇടപാടുകള്‍ ഡിജിറ്റലാവുന്നതോടെ ട്രഷറികളിലെ തിരക്കും നീണ്ട ക്യൂവും ഒഴിവാക്കാനാവുമെന്ന ആശ്വാസത്തിലാണ് വകുപ്പ്. 23.40 ലക്ഷം അക്കൗണ്ടുകളിലേക്കുള്ള സാമ്ബത്തിക ഇടപാടാണ് സംസ്ഥാനത്തെ ട്രഷറികള്‍ വഴി മാത്രം നടക്കുന്നത്. ശമ്ബള വിതരണവും വിവിധ പദ്ധതികള്‍ക്കായുള്ളതും അല്ലാത്തതും ഇതില്‍ വരും. ഇത്തരം അക്കൗണ്ടുകളെല്ലാം കമ്ബ്യൂട്ടര്‍ നെറ്റ് വര്‍ക്ക് വഴി ബന്ധിപ്പിക്കും.
സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്ബളവിതരണം പൂര്‍ണമായും സ‌്പാര്‍ക്ക‌് (സര്‍വീസ‌് ആന്‍ഡ‌് പേ റോള്‍ റെപ്പോസിറ്ററി ഓഫ‌് കേരള) എന്ന ഓണ്‍ലൈന്‍ സംവിധാനം വഴിയാക്കി മാറ്റും. ബാങ്ക‌് അക്കൗണ്ടിലേക്ക് നേരിട്ടും അല്ലാത്തവര്‍ക്ക‌് ട്രഷറി സേവിങ‌്സ‌് ബാങ്ക‌് അക്കൗണ്ടിലേക്കും ശമ്ബളമെത്തിക്കും. ഇതിനും പുറമേ യാത്രാബത്ത ബില്ലുകള്‍, ലീവ‌് സറണ്ടര്‍,അഡ്വാന്‍സ‌് തുടങ്ങിയവയുടെ വിതരണവും ഓണ്‍ലൈന്‍വഴിയാകും.
Post Your Comments