ആലപ്പുഴ: സമ്പദ്ഘടനയുടെ നട്ടെല്ലായ വിനോദ സഞ്ചാര മേഖലയ്ക്ക് വീണ്ടും തിരിച്ചടി. പ്രതിസന്ധികളില്‍ വലയുകയാണ് ആലപ്പുഴ ടൂറിസം മേഖല. പ്രളയത്തെ അതിജീവിച്ച് മുന്നേറികൊണ്ടിരിക്കുന്ന ഈ മേഖലയ്ക്ക് ഇപ്പോള്‍ തിരിച്ചടി നല്‍കുന്നത് ഹര്‍ത്താലും പണിമുടക്കുമാണ്.
സെപ്തംബറില്‍ ആരംഭിച്ച് മാര്‍ച്ച് വരെ നീളുന്നതാണ് ആലപ്പുഴയിലെ ടൂറിസം സീസണ്‍ . നവംബര്‍ ഡിസംബര്‍ ജനുവരി മാസങ്ങളിലെത്തുന്ന സഞ്ചാരികളാണ് മേഖലയെ പിടിച്ചു നിര്‍ത്തുന്നത്. പ്രളയത്തില്‍ ആകെ തളര്‍ന്നെങ്കിലും കുട്ടനാട് വളരെ വേഗം പ്രതിസന്ധികളെ അതിജീവിച്ചു. കഴിഞ്ഞ മാസം മുതല്‍ സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചിരുന്നു. എന്നാല്‍ വളരെയധികം അക്രമാസക്തമായ രീതിയില്‍ ഹര്‍ത്താലിന്റെയും പണിമുടക്കിന്റെയും
സ്വഭാവം മാറിയതോടെ അത് വിനോദ സഞ്ചാരികളുടെ ഒഴുക്കിനെ ബാധിച്ചിരിക്കുന്നു. കേരളത്തിലേക്ക് വരുന്ന സഞ്ചാരികള്‍ക്ക് ബ്രിട്ടണും അമേരിക്കയും ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയതും ടൂറിസം മേഖലയെ വിപരീതമായി ബാധിച്ചിരിക്കുകയാണ്.
കേരളത്തിലെ തൊഴിലവസരങ്ങളില്‍ 25 ശതമാനവും ടൂറിസം മേഖലയിലാണ്. കേരളത്തിന്റെ 10% ജിഡിപി സംഭാവന ചെയ്യുന്നതും ടൂറിസം മേഖലയാണ്.നിപ്പയേയും പ്രളയത്തേയും അതിജീവിച്ച നാടിന് ഹര്‍ത്താലും പണിമുടക്കുകളും കേരളത്തിലെത്തുന്നവര്‍ ജാഗ്രത പാലിക്കണമെന്ന വിദേശ രാജ്യങ്ങളുടെ മുന്നറിയിപ്പുകളും നല്‍കുന്ന ആശങ്ക വളരെ വലുതാണ്. കഴിഞ്ഞ മാസം മുതല്‍ സഞ്ചാരികളുടെ വരവ് വര്‍ദ്ധിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധികള്‍ ടൂറിസം മേഖലയ്ക്ക്
ഭീഷണിയാവുന്നത്. സര്‍ക്കാര്‍ ഇടപെടണമെന്നാണ് ടൂറിസം മേഖലയില്‍ ഉള്ളവര്‍ ആവശ്യപ്പെടുന്നത്.
Post Your Comments