Latest NewsKerala

ഇത് പ്രതിഷേധത്തിന്റെ പുതിയ മുറ : അടി പേടിച്ച് ഹെല്‍മറ്റ് ധരിച്ച് നഗരസഭാ യോഗത്തില്‍ കൗണ്‍സിലര്‍

മലപ്പുറം : സ്ഥിരമായി കയ്യാങ്കളി നടക്കുന്ന യോഗത്തില്‍ തന്റെ പ്രതിഷേധം അറിയിക്കാന്‍ ഹെല്‍മെറ്റ് ധരിച്ചെത്തി നഗരസഭാ കൗണ്‍സിലര്‍. മലപ്പുറം കോട്ടക്കല്‍ നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് ഈ വ്യത്യസ്ഥമായ സംഭവം അരങ്ങേറിയത്.

എല്‍ഡിഎഫ് കൗണ്‍സിലറായ അബ്ദു റഹ്മാനാണ് ഈ വിധം ഹെല്‍മെറ്റ് ധരിച്ചെത്തി വാര്‍ത്തകളില്‍ നിറഞ്ഞത്. സ്ഥിരമായി കയ്യാങ്കളി നടക്കുന്നതിനാല്‍ അടി പേടിച്ചാണ് ഹെല്‍മെറ്റ് ധരിച്ചെത്തിയതെന്ന് അബ്ദു റഹ്മാന്‍ പറഞ്ഞു.

യോഗം തുടങ്ങിയതിന് ശേഷമാണ് അബ്ദു റഹ്മാന്‍ ഹാളിലേക്ക് എത്തിയത്. ഭരണ-പ്രതിപക്ഷ കക്ഷികളിലെ അംഗങ്ങളെല്ലാവരും ആദ്യം ഒന്ന് പകച്ച പോയെങ്കിലും ഇത് വേറിട്ടൊരു പ്രതിഷേധ രീതിയാണെന്ന് മനസ്സിലാക്കിയത് പിന്നീടാണ്. കഴിഞ്ഞ തവണത്തെ യോഗത്തില്‍ അടിയേറ്റ അദ്ദേഹം കുഴഞ്ഞു വീണിരുന്നു. ഇതിനെ തുടര്‍ന്നാണ് ഹെല്‍മറ്റ് ധരിച്ച് അദ്ദേഹം യോഗത്തിനെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button