മുസാഫര്‍പുര്‍: ബിജെപിയുടെ നേതാവ് അജ്ഞാതന്‍റെ വെടിയേറ്റ് മരിച്ചു. ബിജെപി പ്രാദേശിക നേതാവായ ബൈജു പ്രസാദ് ഗുപ്തയാണ് വെടിയേറ്റ് മരിച്ചത്. ഇദ്ദേഹം മെഡിക്കല്‍ സ്‌റ്റോര്‍ നടത്തിവരികയായിരുന്നു. കടയില്‍ മരുന്ന് വാങ്ങാനെന്ന വ്യാജേന എത്തിയതായിരുന്നു അക്രമി എന്ന് പൊലീസ് പറഞ്ഞു. മരുന്ന് ആവശ്യപ്പെട്ടതിനു ശേഷം ഇയാള്‍ നിറയൊഴിക്കുകയായിരുന്നു.
ഉടന്‍തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ബൈജു പ്രസാദ് മരിച്ചു. ഒരാള്‍ക്ക് വെടിയേറ്റു എന്ന വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് സ്ഥലത്തെത്തിയതെന്നും ബൈജു പ്രസാദിനെ അക്രമിക്കാനുള്ള കാരണമെന്താണെന്ന് അന്വേഷിച്ചു വരികയാണെന്നും പൊലീസ് പറഞ്ഞു.
Post Your Comments