സംസ്ഥാന എക്സൈസ് വകുപ്പ് ലഹരിക്കെതിരെ കൊച്ചിന്‍ മണ്‍സൂണ്‍ മാരത്തോണ്‍ സംഘടിപ്പിക്കുന്നു. ഇതോടൊപ്പം ഫണ്‍ റണ്ണും ഭിന്നശേഷിക്കാര്‍ക്കും ട്രാന്‍സ്ജെന്‍ഡേഴ്സിനുമായി പ്രത്യേക മത്സരവും നടത്തും. ജനുവരി 12 ന് രാവിലെ 5.30 ന് മഹാരാജാസ് സ്റ്റേഡിയത്തില്‍ നിന്നും ആരംഭിക്കുന്ന ഹാഫ് മാരത്തണ്‍ വെല്ലിംഗ്ടണ്‍ ഐലന്റില്‍ എത്തി തിരികെ മഹാരാജാസ് സ്റ്റേഡിയത്തില്‍ സമാപിക്കും. ഫ്ളാഗ് ഓഫ് കൊച്ചി മേയര്‍ സൗമിനി ജയിന്‍ നിര്‍വ്വഹിക്കും. വിമുക്തി ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ഡി. രാജീവ്, പ്രമുഖ ഫുട്ബോള്‍ താരം സി.കെ. വിനീത് എന്നിവര്‍ സന്നിഹിതരാകും. ഫണ്‍ റണ്‍ രാവിലെ 6.30 ന് മഹാരാജാസ് സ്റ്റേഡിയത്തില്‍ നിന്നും ആരംഭിച്ച് ഷിപ്പ്യാര്‍ഡില്‍ എത്തി തിരികെ മഹാരാജാസ് സ്റ്റേഡിയത്തില്‍ സമാപിക്കും. ഫണ്‍ റണ്ണിന്റെ ഫ്ളാഗ് ഓഫ് എക്സൈസ,് തൊഴില്‍ മന്ത്രി റ്റി.പി. രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും. വിമുക്തി എറണാകുളം ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി ചെയര്‍പേഴ്സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ ആശ സനല്‍, എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ് എന്നിവര്‍ സന്നിഹിതരാകും. പൊതുസമ്മേളനത്തില്‍ തദ്ദേശസ്വയംഭരണ മന്ത്രി എ.സി. മൊയ്തീന്‍, ഹൈബി ഈഡന്‍ എം.എല്‍.എ, വിമുക്തി ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റി കണ്‍വീനര്‍ മുഹമ്മദ് വൈ. സഫീറുള്ള, അഡീ. എക്സൈസ് കമ്മീഷണര്‍ (എന്‍ഫോഴ്സ്മെന്റ്) എ. വിജയന്‍ എന്നിവര്‍ പങ്കെടുക്കും. വിജയികള്‍ക്ക് കാഷ് അവാര്‍ഡും, സര്‍ട്ടിഫിക്കറ്റും നല്‍കും. പ്രവേശനം സൗജന്യം. കൊച്ചിന്‍ കലാഭവന്റെ നേതൃത്വത്തില്‍ വിവിധ കലാപരിപാടികളും അരങ്ങേറും.
Post Your Comments