തുരുവനന്തപുരം : സംസ്ഥാനത്തെ മുഴുവന്‍ ജനതയേയും ഒരു കുടക്കീഴില് നിലനിര്‍ത്തി മഹത്തായ ഒരു കായിക സംസ്ക്കാരം വളര്‍ത്തിയെടുക്കുക എന്ന ലക്ഷ്യം ലാക്കാക്കിയാണ് ഈ ഒരു മാരത്തണിന് സര്‍ക്കാര്‍ തുടക്കമിടുന്നത്. ‘റണ്‍ ഫോര്‍ റീ ബില്‍ഡ് കേരള’ എന്നതാണ് 2018 ല്‍ നടക്കാന്‍ പോകുന്ന മാരത്തണിന്റെ മുദ്രാവാക്യം. കേരള പുനഃനിര്‍മ്മാണം എന്ന മഹാലക്ഷ്യത്തിനായി കായിക വകുപ്പ് മറ്റ് ഇതര സര്‍ക്കാര്‍ വകുപ്പുകളുമായി സഹകരിച്ചാണ് ഈ സംരംഭം നടപ്പാക്കുന്നത്.
മാരത്തണ്‍ നടത്തിപ്പില്‍ കായിക വകുപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ ട്രിവാന്‍ഡ്രം റണ്ണേഴ്സ് ക്ലബ് എന്ന സംഘടനയെ തെരഞ്ഞെടുത്തിട്ടുണ്ട്.2018 ഡിസംബര്‍ 1 നാണ് ട്രിവാന്‍ഡ്രം മാരത്തണ്‍ സംഘടിപ്പിക്കുക. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേയ്ക്ക് ധനശേഖരണത്തിനാണ് രജിസ്ട്രേഷന് ഫീസ് ഉപയോഗിക്കുക.രജിസ്ട്രേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളറിയാന്‍ www.trivandrummarathon.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കാം. +919745911164 എന്ന നമ്പരില്‍ നേരിട്ട് വിളിച്ച് വിശദ വിവരങ്ങള്‍ അറിയാവുന്നതാണ്.
Post Your Comments