Latest NewsKeralaSports

ആവേശം നിറച്ച് ഗ്രീന്‍ പേരാവൂര്‍ മാരത്തണ്‍

പേരാവൂര്‍ : ശുചിത്വവും ആരോഗ്യവമുള്ള പുതു തലമുറയെ വാര്‍ത്തെടുക്കുകയെന്ന ഉദ്ദേശത്തോടെ ജിമ്മി ജോര്‍ജ്ജ് ഫൗണ്ടേഷനും ചേംബര്‍ ഓഫ് പേരാവൂരും, വൈസ് മാന്‍ ഇന്റര്‍നാഷണല്‍ വെസ്റ്റ് ഇന്ത്യയും സംയുക്തമായി രണ്ടാമത് ഗ്രീന്‍ പേരാവൂര്‍ മാരത്തോണ്‍ സംഘടിപ്പിച്ചു.

മാരത്തണിന്റെ ഇവന്റ അംബാസിഡറായ അഞ്ജു ബേബി ജോര്‍ജ്ജും ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സും ചേര്‍ന്ന്‌ന ചടങ്ങ് ഫഌഗ് ഓഫ് ചെയ്തു. വേദിയില്‍ വെച്ച് സംസ്ഥാനത്തെ മികച്ച കായിക താരത്തിനുള്ള മുപ്പതാമത ജിമ്മി ജോര്‍ജ്ജ് പുരസ്‌കാരം ഒളിമ്പ്യന്‍ ജിന്‍സണ്‍ ജോണ്‍സിന് കൈമാറി. ജിമ്മി ജോര്‍ജ്ജിന്റെ സഹോദരന്‍ ജോസ് ജോര്‍ജ്ജാണ് ജിന്‍സണ്‍ പുരസ്‌കാരം നല്കിയത്.

സണ്ണി ജോസഫ് എംഎല്‍എ. സെബാസ്റ്റ്യന്‍ ജോര്‍ജ്ജ്, ചേംബര്‍ സെക്രട്ടറി കെ.എം.ബഷീര്‍, വൈസ് മാന്‍ ക്ലബ് റീജിയണല്‍ ഡയറക്ടര്‍ രമേശ് കുമാര്‍, റേസ് ഡയറക്ടര്‍ കെ.എം മൈക്കിള്‍, ഡെന്നി ജോസഫ്, അജിത്ത മാര്‍ക്കോസ്, അബ്രഹാം തോമസ് എന്നിവര്‍ സംബന്ധിച്ചു. വിജയികള്‍ക്കുള്ള സമ്മാനദാനം കണ്ണൂര്‍ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി നിര്‍വഹിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button