
ചെന്നൈ : തമിഴ് സിനിമാ താരങ്ങളായ രജനികാന്ത് -അജിത്ത് എന്നിവരുടെ ആരാധകർ തമ്മിൽ സംഘർഷം. സംഘർഷത്തിൽ രണ്ടുപേർക്ക് കുത്തേറ്റു. കുത്തേറ്റ ഒരാളുടെ നില ഗുരുതരമാണ് . തമിഴ്നാട് വെല്ലൂരിലാണ് സംഭവം. സംഘർഷത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പോലീസ് മറ്റ് ആരാധകരെ ചോദ്യം ചെയ്തു വരികയാണ്.
രജനികാന്തിന്റെ പുതിയ ചിത്രമായ പേട്ട ഇന്നാണ് പുറത്തിറങ്ങിയത്. ജനുവരി 14 നാണ് അജിത്ത് നായകനാകുന്ന വിശ്വാസം പുറത്തിറങ്ങുന്നത്. രണ്ടു ചിത്രങ്ങളും പൊങ്കൽ റിലീസുകാളാണ്.
Post Your Comments