ആര്യനാട് : ഒരു സിനിമാ സ്റ്റൈല്‍ ചേസിങ്ങാണ് എക്‌സൈസ് സംഘത്തിന്റെ നേതൃത്വത്തില്‍ ആര്യനാട് നടന്നത്. ആറ്റില്‍ ചാടി നീന്തി രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ പിന്തുടര്‍ന്ന് പിടികൂടിയാണ് എക്‌സൈസ് ഉദ്യോഗസ്ഥന്മാര്‍ ഹീറോകളായത്. അതേസമയം പ്രതിയുടെ മകനുള്‍പ്പെടുന്ന സംഘം എത്തി ഇന്‍സ്‌പെക്ടറെ ആക്രമിച്ചിട്ടും പ്രതിയെ രക്ഷപ്പെടുത്താന്‍ സാധിച്ചില്ല.
പരിശോധനയ്ക്കു പോകുന്നതിനിയെയാണ് കാവല്‍പ്പുര ജംക്ഷനില്‍ വാറന്റ് കേസിലെ പ്രതി കോട്ടയ്ക്കകം കൊല്ലകുടി വിളാകത്ത് വീട്ടില്‍ സുകു(51) വിനെ കണ്ടത്. എന്നാല്‍ എക്‌സൈസ് സംഘത്തെ കണ്ടയുടന്‍ ഇയാള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്നു.
എക്‌സൈസ് സംഘവും വിട്ടില്ല, പിന്നാലെ പാഞ്ഞു. രക്ഷയില്ലാതെ വന്നപ്പോള്‍ സുകു കരമനയാറ്റില്‍ ചാടിയെങ്കിലും എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എ.പി.ഷാജഹാനും സിവില്‍ എക്‌സൈസ് ഓഫിസര്‍ എ.ശ്രീകുമാറും കൂടെ ചാടി നീന്തി. മറുകര പിന്നിട്ട സുകുവിനെ സമീപത്തെ പുരയിടത്തില്‍ വച്ച് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു. ഇതിനിടെ സുകുവിന്റെ മകന്‍ വിഷ്ണുവും സുഹ്യത്തുക്കളും സ്ഥലത്തെത്തി.
സുകുവിനെ കൊണ്ടുപോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് എക്‌സൈസ് സംഘത്തെ വിഷ്ണു തടഞ്ഞു. വാക്കേറ്റം കയ്യാങ്കളില്‍ എത്തിയതോടെ ന്‍സ്‌പെക്ടറെ വിഷ്ണുവും സുഹൃത്തും ചേര്‍ന്നു മര്‍ദ്ദിച്ചു. തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസ് എത്തി സുകുവിനെ കസ്റ്റഡിയില്‍ എടുത്തു.
Post Your Comments